എക്‌സിറ്റ് പോളുകള്‍ പാടേ പാളി; കാരണങ്ങള്‍ ചികഞ്ഞ് വിദഗ്ധര്‍; ഓസ്‌ട്രേലിയയില്‍ ചര്‍ച്ച

എക്‌സിറ്റ് പോളുകള്‍ പാടേ പാളി; കാരണങ്ങള്‍ ചികഞ്ഞ് വിദഗ്ധര്‍; ഓസ്‌ട്രേലിയയില്‍ ചര്‍ച്ച
എക്‌സിറ്റ് പോളുകള്‍ പാടേ പാളി; കാരണങ്ങള്‍ ചികഞ്ഞ് വിദഗ്ധര്‍; ഓസ്‌ട്രേലിയയില്‍ ചര്‍ച്ച

മെല്‍ബണ്‍: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാടേ പാളിയതോടെ, ഇത്തരം സര്‍വേകളുടെ വിശ്വാസ്യതയെച്ചൊല്ലി ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ ചര്‍ച്ച. പുതിയ കാലത്തിന്റെ മനസ്സറിയാന്‍ ഇത്തരം സര്‍വേകള്‍ക്കാവുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓസ്‌ട്രേലിയയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സഖ്യം തെരഞ്ഞെടുപ്പു വിജയം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ സഖ്യമായ ലിബറല്‍-നാഷണല്‍ കണ്‍സര്‍വേറ്റിവുകള്‍ അതിശക്തമായി ഭരണത്തില്‍ തിരിച്ചെത്തുകയായിരുന്നു.

സാംപിളുകള്‍ ശേഖരിച്ചതിലെ പാളിച്ചയാണ് പോളിങ് കമ്പനികളുടെ പ്രവചനം പാടേ പാളാന്‍ ഇടയാക്കിയതെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് മെത്തഡോളജി മാറ്റുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കൂടുതല്‍ വിദ്യാഭ്യാസമുള്ള വിഭാഗം സര്‍വേകളോടു കൂടുതല്‍ സത്യസന്ധമായി പ്രതികരിക്കുന്നതായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇക്കുറി പ്രവചനങ്ങള്‍ പാടേ പാളിയതില്‍ ഈ നിഗമനം ശരിയാണോയെന്നതില്‍ പുനര്‍ചിന്ത വേണമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പോളിങ് കമ്പനികള്‍ പ്രധാനമായും സര്‍വേ നടത്തിയത്. ഇത്തരം സാംപിളിങ്ങില്‍ വന്‍ പിഴവു വന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആന്‍ഡി മാര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണുകള്‍ സമൂഹത്തില്‍ പ്രവചനാതീതമായ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ഡാറ്റ സയന്റിസ്റ്റ് പ്രൊഫ. ബേല സ്റ്റാന്റ്‌റിക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com