ഇന്ത്യയിലെ മോദി തരംഗം ; അഭിനന്ദനവുമായി ലോകനേതാക്കള്‍ 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിങ്ങളുടെ നേതൃപാടവം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഇന്ത്യയിലെ മോദി തരംഗം ; അഭിനന്ദനവുമായി ലോകനേതാക്കള്‍ 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച നരേന്ദ്രമോദി സര്‍ക്കാരിന് ലോകനേതാക്കളുടെ അഭിനന്ദനം. നേടിയ വലിയ വിജയത്തിന് അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിങ്ങളുടെ നേതൃപാടവം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദം ഇനിയും തുടരുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്.

മോദിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അയല്‍ രാജ്യമായ ശ്രീലങ്ക അറിയിച്ചു. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ തുടങ്ങിയ പ്രമുഖരും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. 

ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കുറ്റമറ്റതാകുമെന്ന് വിശ്വാസമുണ്ടെന്നും വിജയിച്ചെത്തുന്നവരുമായി ഊഷ്മളമായ ബന്ധം തുടരുമെന്നുമായിരുന്നു യുഎസ്  വക്താവ് രാവിലെ അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിന്‍, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി തുടങ്ങിയവരും പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

2014 ല്‍ നേടിയതിനെക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തിയാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 100 ല്‍ താഴെ സീറ്റുകളില്‍ മാത്രമേ ലീഡ് നിലനില്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com