നദിയിൽ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ​നി​ന്നു​ള്ള 30 വി​നോ​ദ സ​ഞ്ചാ​രി​ക​ളും മൂ​ന്ന് ടൂ​ർ ഗൈ​ഡു​ക​ളും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
നദിയിൽ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

ബു​ഡാ​പെ​സ്റ്റ്: ന​ദി​യി​ൽ ബോ​ട്ട് മു​ങ്ങി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ​നി​ന്നു​ള്ള ഏ​ഴ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ 21 പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തിട്ടുണ്ട്. 

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ​നി​ന്നു​ള്ള 30 വി​നോ​ദ സ​ഞ്ചാ​രി​ക​ളും മൂ​ന്ന് ടൂ​ർ ഗൈ​ഡു​ക​ളും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റൊ​രു ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​തു​വ​രെ ഏ​ഴു പേ​രെ ര​ക്ഷി​ക്കാ​നാ​യി. മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com