പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം; കെട്ടിടത്തില്‍ കണ്ടെത്തിയത് 140 പാമ്പുകളെ 

ലൗറ ഹേര്‍സ്റ്റ് എന്ന 36കാരിയാണ് മരിച്ചത്
പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം; കെട്ടിടത്തില്‍ കണ്ടെത്തിയത് 140 പാമ്പുകളെ 

ട്ട് അടിയോളം വലുപ്പമുള്ള പെരുമ്പാമ്പ്  കഴുത്തില്‍ ചുറ്റിവളഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യാനയിലെ ഓക്‌സ്‌ഫോര്‍ഡിലുള്ള ബെന്റണ്‍ കൗണ്ടിയിലാണ് സംഭവം. 

ലൗറ ഹേര്‍സ്റ്റ് എന്ന 36കാരിയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തില്‍ 140 പാമ്പുകള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ 20 എണ്ണം ഹേര്‍സ്റ്റിന്റെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം ഹേര്‍സ്റ്റ് ഇവിടെ വരുമായിരുന്നു. 

ബെന്റണ്‍ കൗണ്ടിയില്‍ ആരും സ്ഥിരമായി താമസിച്ചിരുന്നില്ലെന്നും പാമ്പുകളെ വളര്‍ത്താന്‍ മാത്രമായുള്ള ഒരു സ്ഥലമാണ് അതെന്നും പൊലീസ് പറഞ്ഞു. ഹേര്‍സ്റ്റ് തന്റെ പാമ്പുകളെ കാണാനാണ് ഇവിടെയെത്തിയത്. എന്നാലിവര്‍ കൂട്ടില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തത് എന്തിനാണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com