ജയിലിലെത്തിയ കാമുകി കഞ്ചാവ് നൽകി; യുവാവ് മൂക്കിനുള്ളിൽ സൂക്ഷിച്ചത് 18 വർഷം; അമ്പരപ്പ്

കഞ്ചാവ് ഒളിപ്പിച്ച് വെട്ടിലായ ഒരു യുവാവിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്
ജയിലിലെത്തിയ കാമുകി കഞ്ചാവ് നൽകി; യുവാവ് മൂക്കിനുള്ളിൽ സൂക്ഷിച്ചത് 18 വർഷം; അമ്പരപ്പ്

സി‍ഡ്നി: കഞ്ചാവ് കടത്താൻ ആളുകൾ നിരവധി മാർ​ഗങ്ങൾ പരീക്ഷിക്കാറുണ്ട്. ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലൊളിപ്പിച്ച് കടത്തുകയാണ് മിക്കവരും ചെയ്യാറുള്ളത്. ഇത്തരത്തിൽ കഞ്ചാവ് ഒളിപ്പിച്ച് വെട്ടിലായ ഒരു യുവാവിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 18 വര്‍ഷത്തോളം മൂക്കിലൊളിപ്പിച്ച കഞ്ചാവ് പൊതി ശസ്ത്രക്രിയയിലൂടെ യുവാവിന്റെ മൂക്കില്‍ നിന്ന് പുറത്തെടുത്തതാണ് വാര്‍ത്ത. ഓസ്ട്രേലിയയിലാണ് സംഭവം.  

ബ്രട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍ കഴിഞ്ഞിരുന്ന കാലത്താണ് യുവാവ് മൂക്കിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചത്. ആരും കാണാതെ ആവശ്യാനുസരണം ഉപയോഗിക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ യുവാവിന്റെ പദ്ധതി വിജയിച്ചില്ല. മൂക്കിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പൊതി കുടുങ്ങി പോയതോടെ യുവാവിന് ഇത് ഉപയോഗിക്കാനേ കഴിഞ്ഞില്ല. ഒടുവില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് ഇത് പുറത്തെടുക്കാന്‍ ആശുപത്രിയിലെത്തിയത്. 

ജയിലില്‍ കഴിയുന്ന സമയത്ത് കാണാനെത്തിയ കാമുകിയാണ് റബ്ബര്‍ ബലൂണിണിലുള്ളില്‍ ചെറിയ അളവില്‍ കഞ്ചാവ് നല്‍കിയത്. 2007ല്‍ ജേണല്‍ നടത്തിയ പഠനത്തില്‍ 21 വയസുള്ള യുവാവിന്റെ മൂക്കില്‍ നിന്ന് നൈലോണില്‍ പൊതിഞ്ഞ ഒപ്പിയവും കൊക്കയിനും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com