ജ്യൂസ് കുടിക്കുന്നതിനിടെ ഏഴു വയസുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി; വൈന്‍ ബോട്ടില്‍ തുറന്ന ഓര്‍മ്മ പരീക്ഷിച്ച് വിജയിപ്പിച്ച് ഡോക്ടര്‍

കുപ്പിയിലെ ജ്യൂസിന്റെ അവസാന തുളളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുളള ശ്രമത്തിനിടെയാണ് നാവ് കുടുങ്ങിയത്
ജ്യൂസ് കുടിക്കുന്നതിനിടെ ഏഴു വയസുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി; വൈന്‍ ബോട്ടില്‍ തുറന്ന ഓര്‍മ്മ പരീക്ഷിച്ച് വിജയിപ്പിച്ച് ഡോക്ടര്‍

ബെര്‍ലിന്‍: ജ്യൂസ് കുടിക്കുന്നതിനിടെ ഏഴ് വയസ്സുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി.  കുപ്പിയിലെ ജ്യൂസിന്റെ അവസാന തുളളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുളള ശ്രമത്തിനിടെയാണ് നാവ് കുടുങ്ങിയത്.

ഒക്ടോബറില്‍ ജര്‍മനിയിലുണ്ടായ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്. കുപ്പി ഊരിയെടുക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജര്‍മനിയിലെ ഔഫ് ഡെര്‍ ബള്‍ട്ട് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിച്ചു. ഒക്ടോബറിലായിരുന്നു സംഭവം.

അതിവിദഗ്ധമായാണ് ഡോക്ടര്‍ കുപ്പിയില്‍ നിന്ന് കുട്ടിയുടെ നാവ് വലിച്ചെടുത്തത്. ഒരവസരത്തില്‍ കോര്‍ക്ക് സ്‌ക്രൂവില്ലാതെ വൈന്‍ ബോട്ടില്‍ തുറന്ന ഓര്‍മ്മ ഡോക്ടര്‍ പരീക്ഷിക്കുകയായിരുന്നു. ആ പരീക്ഷണമാണ് വിജയം കണ്ടത്. ബോട്ടിലില്‍ ഇഞ്ചക്ഷന്‍ കുത്തിവെച്ച് വായു അകത്തേയ്ക്ക് കടത്തിവിട്ടാണ് കുട്ടിയുടെ നാവിനെ വലിച്ചെടുത്തത്. വായുസമ്മര്‍ദം പ്രയോഗിച്ചാണ് ബോട്ടിലില്‍ നിന്ന് നാവ് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഏറെ നേരം കുടുങ്ങിക്കിടന്നതിനാല്‍ കുട്ടിയുടെ നാവിന് ചെറിയ മുറിവുകളും വേദനയും ഉണ്ടായാതായി ഡോക്ടര്‍മാരായ ക്രിസ്‌റ്റോഫ് എയ്ച്ച്, സിമോണ്‍ എന്നിവര്‍ പറഞ്ഞു. കുപ്പിക്കുള്ളില്‍ നാവ് കടത്തി ജ്യൂസ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവ് കുടുങ്ങിയത്. നാവിനും കുപ്പിക്കുമിടയില്‍ ഉണ്ടായ വലിയ മര്‍ദ്ദമാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഏറെ നേരം രക്തയോട്ടംതടസ്സപ്പെട്ടതിന് പിന്നാലെയുണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് കുട്ടിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com