വിമാനയാത്രയ്ക്കിടെ ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ 'വ്യാജഗര്‍ഭം'; യുവതി പിടിയില്‍; വീഡിയോ

ചമ്മലോ ലജ്ജയോ ഒന്നും തോന്നിന്നില്ലെന്നാണ് യുവതി പറയുന്നത്‌
വിമാനയാത്രയ്ക്കിടെ ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ 'വ്യാജഗര്‍ഭം'; യുവതി പിടിയില്‍; വീഡിയോ

വിമാനത്തില്‍ യാത്രയ്ക്കിടെ ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ യുവതികള്‍ ചെയ്യുന്ന സൂത്രപ്പണികള്‍ പലപ്പോഴും വാര്‍ത്തകളാവാറുണ്ട്. അധികം വരുന്ന ഭാരത്തിന് തുകയൊടുക്കേണ്ടി വരുന്നതില്‍ നിന്ന് രക്ഷപെടാന്‍ ഒരു യുവതി പ്രയോഗിച്ച അതിബുദ്ധിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ട്രാവല്‍ ബ്ലോഗര്‍ കൂടിയായ റെബേക്ക ആന്‍ഡ്രൂസന്് തന്റെ അതിബുദ്ധി വിനയായി.

60 ഡോളര്‍ ഏകദേശം 4,242.57 രൂപ ലാഭിക്കുവാന്‍ വേണ്ടിയാണ് അവര്‍ ഒരു കളവ് ചെയ്തത്. യാത്രയ്ക്ക് ഒപ്പം കൊണ്ടുപോകുന്ന പെട്ടിയില്‍ വയ്ക്കാന്‍ കഴിയാത്ത സാധനങ്ങള്‍ ഒരു തുണിയില്‍ ചുരുട്ടി വയറിന്റെ ഭാഗത്തുവച്ചു, ലാപ്‌ടോപ് പുറത്തും വച്ചുകെട്ടി.അതിനു ശേഷം ഒരു വലിയ ജാക്കറ്റ് ധരിച്ചു. ഗര്‍ഭിണിയാണെന്ന നാട്യത്തില്‍ ലഗേജുമായി യാത്രചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി.

എന്നാല്‍ എയര്‍പോര്‍ട്ടിലൂടെ നടക്കുമ്പോള്‍ യുവതി പുറകിലെ പോക്കറ്റില്‍ നിന്ന് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലാപ്‌ടോപ് ഊര്‍ന്ന് നടുവിന്റെ ഭാഗത്തു തടഞ്ഞു നിന്നു. ഇതു ശ്രദ്ധിച്ച എയര്‍പോര്‍ട്ട് അധികൃതര്‍ യുവതിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടു വരുകയും അധികം കൊണ്ടുവന്ന വസ്തുക്കളുടെ പിഴ അടപ്പിക്കുകയും ചെയ്തു. ആസ്‌ട്രേലിയയിലെ ജെറ്റ്സ്റ്റാര്‍ എയര്‍ലൈനില്‍ യാത്ര ചെയ്യുന്നതിനു മുന്‍പായിരുന്നു യുവതിയുടെ വ്യാജഗര്‍ഭ നാടകം പൊളിഞ്ഞത്.

ട്രാവല്‍ ബ്ലോഗര്‍ കൂടിയായ റെബേക്ക ആന്‍ഡ്രൂസ് താന്‍ വ്യാജഗര്‍ഭമുണ്ടാക്കിയതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു.  ട്രാവല്‍ വെബ്‌സൈറ്റായ എസ്‌കേപ്പിനു വേണ്ടിയാണ് വ്യാജഗര്‍ഭമുണ്ടാക്കിയതിന്റെ വിവിധ ഘട്ടങ്ങള്‍ അവര്‍ ചിത്രീകരിച്ചത്.

യുവതിയുടെ അതിബുദ്ധിയെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും, എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളൊക്കെ കൃത്യമായി കണ്ടുപിടിക്കാന്‍ തക്ക ബുദ്ധിയുള്ള ആളുകള്‍ തങ്ങളുടെ ടീമിലുണ്ടെന്നുമായിരുന്നു ഈ വിഷയത്തില്‍ എയര്‍പോര്‍ട്ട് അധികൃതരുടെ പ്രതികരണം.  പിടിക്കപ്പെട്ടതില്‍ ചമ്മലോ ലജ്ജയോ ഒന്നും തോന്നിന്നില്ലെന്നാണ് റെബേക്ക പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com