പൈലറ്റിന് പറ്റിയ അമളി ; 'ഹൈജാക്ക് അലാറം' മുഴങ്ങി ; വിമാനത്താവളം വളഞ്ഞ് സൈന്യം ; പരിഭ്രാന്തി

അലാറം മുഴങ്ങിയതോടെ, സുരക്ഷാസേന വിമാനത്താവളം വളയുകയും എയർപോർട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു
പൈലറ്റിന് പറ്റിയ അമളി ; 'ഹൈജാക്ക് അലാറം' മുഴങ്ങി ; വിമാനത്താവളം വളഞ്ഞ് സൈന്യം ; പരിഭ്രാന്തി

ആം​സ്റ്റ​ർ​ഡാം: പൈലറ്റിന് പറ്റിയ അമളി വിമാനയാത്രക്കാരെയും സുരക്ഷാസേനയെയും ആശങ്കയിലാക്കി.  ഡ​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ലെ ഷി​പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തിലാണ് സംഭവം. പൈലറ്റിന്റെ കൈ അറിയാതെ തട്ടിയതോടെ വിമാനറാഞ്ചൽ അലാറം മുഴങ്ങിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്.

മാ​ഡ്രി​ഡി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങി​യ എ​യ​ർ യൂ​റോ​പ വി​മാ​ന​ത്തി​ൽ ​നി​ന്നാ​ണ് ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഡ​ച്ച് സുരക്ഷാസേന വിമാനത്താവളം വളയുകയും എയർപോർട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.  ടെ​ർ​മി​ന​ലു​ക​ൾ അ​ട​ച്ച് വിമാനത്താവളത്തിലുണ്ടായിരുന്ന യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

പരിഭ്രാന്തരായ യാത്രക്കാർ നിലവിളിച്ചുകൊണ്ട് പരക്കംപായുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് അ​ബ​ദ്ധ​ത്തി​ൽ ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ക്കി​യ​താണ് പരിഭ്രാന്തിക്ക് ഇടയാക്കിയതെന്ന് തെളിഞ്ഞത്. ട്രെയിനിക്ക് പരിശീലനം നൽകുന്നതിനിടെ അബദ്ധത്തിൽ അലാറത്തിൽ തട്ടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി വിശദീകരിച്ചത്. തുടർന്ന് വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com