ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മുറികളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കി; യുവാവിനെ കുടുക്കി സിസി ടിവി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2019 06:55 PM  |  

Last Updated: 07th November 2019 06:55 PM  |   A+A-   |  

PRI_94864099-e1573034001501

PRI_94864099-e1573034001501

 

എവിടെപ്പോയാലും ഒളിഞ്ഞ നോട്ടക്കാര്‍ക്ക് യാതൊരു കുറവുമില്ല. ഹോട്ടല്‍ മുറിയിലും ബാത്ത് റൂമിലും എല്ലായിടത്തും കാണും ചില കാമറ കണ്ണുകള്‍. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയെടുത്ത ദമ്പതികള്‍ക്കാണ് ഒളിഞ്ഞു നോട്ടക്കാരന്റെ ദുരനുഭവം ഉണ്ടായത്.

സൗത്ത് വെസ്റ്റ് ചൈനയിലെ ജിയാന്‍ ജിന്‍ ജില്ലയിലാണ് സംഭവം. ഹോട്ടലിന്റെ വാതിലനടിയിലൂടെ ഒളിഞ്ഞുനോക്കുന്നതിനൊപ്പം അയാള്‍ തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വാതിലിന് പുറത്ത് ഒരു നിഴല്‍ നീങ്ങുന്നത്  ദമ്പതികളുടെ ശ്രദ്ധയില്‍ പെടുകായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. ഹോട്ടലില്‍ എത്തിയ പൊലീസ് 28കാരനെ അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഹോട്ടലിലെ ഇടനാഴിയിലൂടെ ഇഴഞ്ഞ് നീങ്ങി മുറിക്കകത്ത് ഒളിഞ്ഞുനോക്കുന്നത് പൊലീസ് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ്.

ഒളിഞ്ഞുനോട്ടത്തിനായി പല തവണ ഹോട്ടലില്‍ എത്തിയതായി അയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അശ്ലീല വീഡിയോകള്‍ക്ക് അടിമയാണ് ഈ യുവാവെന്നും ഒളിഞ്ഞുനോട്ടം പതിവാണെന്നുമാണ് പൊലീസ് പറയുന്നത്. ഇയാളെ അഞ്ചുദിവസത്തേക്ക് ജയിലില്‍ അടച്ചു.