വാട്‌സ് ആപ്പ് കോളുകളിലേക്ക് യുഎഇയും, നിരോധനം ഉടന്‍ നീക്കും

എന്നാൽ, നിരോധനം നീക്കുന്നു എന്ന വാർത്തയോട് യു​എ​ഇ ടെ​ലി​കോം അ​തോ​റി​റ്റി പ്ര​തി​ക​രി​ച്ചി​ട്ടി​ല്
വാട്‌സ് ആപ്പ് കോളുകളിലേക്ക് യുഎഇയും, നിരോധനം ഉടന്‍ നീക്കും

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ വാ​ട്സ്‌ആ​പ് കോ​ളു​ക​ള്‍​ക്കു​ള്ള നി​രോ​ധ​നം നീക്കുന്നു. ഇക്കാര്യത്തിൽ ഉടൻ നീക്കമുണ്ടാവും എന്ന് നാ​ഷ​ണ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ കു​വൈ​ത്തി വ്യ​ക്ത​മാ​ക്കി.

വാ​ട്‌​സ്‌ആ​പു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നിരോധനം ഏർപ്പെടുത്തിയ നി​യ​മ​ത്തി​ല്‍ ഇ​ള​വു ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ലൈ​സ​ന്‍​സു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്ബ​നി​ക​ളാ​യ ഡു, ​ഇ​ത്തി​സാ​ലാ​ത്ത് എ​ന്നി​വ​യു​ടെ അ​നു​മ​തി കൂ​ടി ഇ​തി​നു വേ​ണ്ടി​വ​രും. എന്നാൽ, നിരോധനം നീക്കുന്നു എന്ന വാർത്തയോട് യു​എ​ഇ ടെ​ലി​കോം അ​തോ​റി​റ്റി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com