സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ പണത്തിന് അവകാശികളില്ല! അനക്കമില്ലാതെ കിടക്കുന്നത് കോടികള്‍

പത്ത് ഇന്ത്യക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികള്‍ ഇനിയും എത്താത്തത്
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ പണത്തിന് അവകാശികളില്ല! അനക്കമില്ലാതെ കിടക്കുന്നത് കോടികള്‍

സൂറിച്ച്: സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍. പത്ത് ഇന്ത്യക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികള്‍ ഇനിയും എത്താത്തത്. ബ്രിട്ടീഷ് ഇന്ത്യയിലെ പൗരന്മാരുടെ പേരിലുള്ളതാണ് ഇതില്‍ ചില അക്കൗണ്ടുകള്‍. 

അതേസമയം അനക്കമില്ലാതെ കിടക്കുന്ന ഇവയ്ക്ക് ഇതുവരെ അവകാശികള്‍ ആരും എത്തിയിട്ടില്ല. ഈ പണത്തിന് ഇനിയും അവകാശികളെത്താതിരുന്നാല്‍ ഇവ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിലേക്ക് മാറും. ചില അക്കൗണ്ടുകളുടെ അവകാശം അറിയിക്കാനുള്ള കാലാവധി അടുത്ത മാസം അവസാനിക്കും. മറ്റുള്ള അക്കൗണ്ടുകള്‍ക്ക് 2020 അവസാനം വരെയാണ് കാലാവധി.

സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങളുടെ ആദ്യ ബാച്ച് ഈയിടെയാണ് കേന്ദ്രത്തിന് കൈമാറിയത്. കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

1955 മുതല്‍ അനക്കമില്ലാതെ കിടക്കുന്ന 2600 അക്കൗണ്ടുകളാണ് ഉള്ളത്. 2015 ഡിസംബര്‍ മാസത്തിലാണ് ഇവ പരസ്യപ്പെടുത്തിയത്. ഏതാണ്ട് മുന്നൂറ് കോടിയോളം രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്. കൂടുതല്‍ അക്കൗണ്ടുകള്‍ 2015ന് ശേഷവും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഈ അക്കൗണ്ടുകളുടെ എണ്ണം 3,500 ആയിട്ടുണ്ട്. ആഗോള തലത്തിലുയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ ബാങ്കിങ് രേഖകളുടെ രഹസ്യ സ്വഭാവം മാറ്റാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com