കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍; റോഡുകളില്‍ വെള്ളക്കെട്ട്; ഷോപ്പിങ് മാളുകളും വെള്ളത്തിനടിയില്‍ (വിഡിയോ)

മുകള്‍ഭാഗത്തു നിന്നുള്ള ചോര്‍ച്ച വഴിയാണ് മഴവെള്ളം അകത്തേക്ക് കയറിയത്
കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍; റോഡുകളില്‍ വെള്ളക്കെട്ട്; ഷോപ്പിങ് മാളുകളും വെള്ളത്തിനടിയില്‍ (വിഡിയോ)

ദുബായ്; അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. റോഡുകളും പ്രധാന ഷോപ്പിങ് മാളുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുകയാണ്. ഇത് വിമാന സര്‍വീസുകളേയും ബാധിച്ചു. 

ദുബായ് മാളിനുള്ളില്‍ വെള്ളം നിറഞ്ഞ നിലയിലാണ്. ചില ഷോപ്പുകള്‍ക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മുകള്‍ഭാഗത്തു നിന്നുള്ള ചോര്‍ച്ച വഴിയാണ് മഴവെള്ളം അകത്തേക്ക് കയറിയത്. ഇത് തടയാന്‍ കഠിന പ്രയത്‌നത്തിലാണ് മാളിലെ ജീവനക്കാര്‍. മാളിനുള്ളിലെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സന്ദര്‍ശകര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ളത്തില്‍ നില്‍ക്കുന്ന കസ്റ്റമേഴ്‌സിനേയും വെള്ളം നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ജീവനക്കാരെയും വിഡിയോയില്‍ കാണാം. ദുബായിലെ പല റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതത്തേയും സാരമായി ബാധിച്ചു. 

അബുദാബിയില്‍ ഞായറാഴ്ച ഉച്ച മുതല്‍ മഴ ശക്തമാണ്. ലൂവ്ര് അബുദാബി മ്യൂസിയത്തില്‍ വെള്ളം കയറുകയും ചിലയിടങ്ങളില്‍ മരം കടപുഴകി വീഴുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com