അമിതഭാരമുള്ള പൂച്ചയെ ആരും കാണാതെ വിമാനത്തില്‍ കയറ്റി; സെല്‍ഫി കുടുക്കി; കയ്യോടെ പൊക്കി

വിമാനത്തിനുള്ളില്‍ എത്തിയ ഇയാള്‍ പൂച്ചയ്‌ക്കൊപ്പമുള്ള സെല്‍ഫിയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് കള്ളം പൊളിഞ്ഞത്
അമിതഭാരമുള്ള പൂച്ചയെ ആരും കാണാതെ വിമാനത്തില്‍ കയറ്റി; സെല്‍ഫി കുടുക്കി; കയ്യോടെ പൊക്കി

മോസ്‌കോ: വിമാനത്താവള അധികൃതരെ പറ്റിച്ച് അമിതഭാരമുള്ള വളര്‍ത്തുപൂച്ചയെ വിമാനത്തില്‍ കയറ്റി. എന്നാല്‍ വിമാനത്തിലിരുന്ന് പുച്ചയ്‌ക്കൊപ്പമുള്ള സെല്‍ഫിയെടുത്തത് യുവാവിന് വിനയായി. മോസ്‌കോയിലാണ് സംഭവം. മിഖായേല്‍ ഗാലിന്‍ എന്ന 34കാരനാണ് അമിതഭാരമുള്ള പൂച്ചയെ അധികാരികള്‍ കാണാതെ വിമാനത്തില്‍ കയറ്റിയത്.

ഇയാള്‍ യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്ത എയര്‍ലൈന്‍സിന്റെ നിയമം അനുസരിച്ച് എട്ടുകിലോ മാത്രം ഭാരമുള്ള വളര്‍ത്തുമൃഗങ്ങളെ മാത്രമേ വിമാനത്തിനകത്ത് കടത്തു. മിഖായേലിന്റെ ഓമനപൂച്ചയുടെ ഭാരമാകട്ടെ 10 കിലോയും. ഇത് മറികടക്കാനായി ചെക്ക് ഇന്‍ സമയത്ത് മറ്റൊരു യാത്രക്കാരന്റെ പൂച്ചയെ കാണിക്കുകയായിരുന്നു. ചെക്ക് ഇന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ വലിപ്പം കുറഞ്ഞ പൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കിയ ശേഷം തന്റെ പൂച്ചയെ കൂട്ടില്‍ക്കയറ്റി. എന്നാല്‍ വിമാനത്തിനുള്ളില്‍ എത്തിയ ഇയാള്‍ പൂച്ചയ്‌ക്കൊപ്പമുള്ള സെല്‍ഫിയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് കള്ളം പൊളിഞ്ഞത്.

മിഖായേലിന് നല്‍കിയിരുന്ന എല്ലാ പ്രത്യേകാനുകൂല്യങ്ങളും റദ്ദാക്കുകയാണെന്നും ഇനി മുതല്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ മോസ്‌കോയില്‍ നിന്ന് വ്‌ലാഡിവോസ്‌റ്റോകിലേക്ക് പോവാനായി ഗലിന്‍ വീണ്ടും പൂച്ചയുമായി എത്തിയപ്പോഴാണ് അധികൃതര്‍ ഇയാളെ കയ്യോടെ പൊക്കിയത്. പൂച്ചയെ കൈമാറുന്നതിന്റെ ഇടയ്ക്കാണ് പിടിവീണത്. എന്നാല്‍ ശിക്ഷയില്‍ ദുഖമില്ലെന്നും വളര്‍ത്തുമൃഗങ്ങളുടെ ഭാരം കുറയ്ക്കണമെന്ന നിയമം പരിഹാസ്യമാണെന്നും മിഖായേല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com