നാട്ടില്‍ പോകാന്‍ മടി; ജയിലില്‍ കിടക്കാനായി പാക് പൗരന്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തി, ജീവപര്യന്തം ശിക്ഷ

സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന് ദുബൈയില്‍ ജീവപര്യന്തം ശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന് ദുബൈയില്‍ ജീവപര്യന്തം ശിക്ഷ.  പ്രാഥമിക കോടതിയാണ് കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഉച്ചവിശ്രമ സമയത്ത് ഉറങ്ങുമ്പോള്‍ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഇന്ത്യക്കാരനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 25 വര്‍ഷമാണ്് ശിക്ഷ.

ഇതിനു മുന്‍പ് യാതൊരു കുറ്റകൃത്യവും ചെയ്യാതിരുന്ന പ്രതി തിരികെ നാട്ടിലേക്ക് പോകാതിരിക്കാനാണ് കൃത്യം ചെയ്തത് എന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്താല്‍ ജയിലില്‍ കിടക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. സഹോദരനുമായുള്ള പ്രശ്‌നങ്ങളാണ് ഇയാളെ തിരികെ നാട്ടിലേക്ക് പോകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്.

കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചു. 25 വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. അല്‍ റാഷിദിയ പൊലീസ് സ്‌റ്റേഷനില്‍ ഈ വര്‍ഷം ഫെബ്രുവരി 26നാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയ്ക്ക് 2.25ന് നദ് അല്‍ ഹാമറിലെ കെട്ടിട നിര്‍മാണ സ്ഥലത്താണ് സംഭവം നടന്നത്.

കൊലപ്പെടുത്തിയ വ്യക്തിയുമായി തനിക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരാള്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പാകിസ്ഥാനിലുള്ള സഹോദരന് അയച്ചുകൊടുക്കുകയും ആ ചിത്രങ്ങള്‍ ഉപയോഗിച്ച് സഹോദരന്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇയാള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തിരികെ നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒരു കുറ്റകൃത്യം ചെയ്ത് ജയിലില്‍ കിടക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു. പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com