ആകാശത്തുവെച്ച് വിമാനത്തിന് തീപിടിച്ചു; 360 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു തീപിടുത്തം
ആകാശത്തുവെച്ച് വിമാനത്തിന് തീപിടിച്ചു; 360 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

ലോസ് ആഞ്ചല്‍സ്; 360 പേരുമായി പറന്നുയര്‍ന്ന വിമാനത്തിന് ആകാശത്തുവെച്ച് തീ പിടിച്ചു. ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ എന്‍ജിനാണ് ടേക്ക്ഓഫിന് പിന്നാലെ തീ പിടിച്ചത്. അടിയന്തിരമായി വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. 

വിമാനത്തിന്റെ ചിറകിന് സമീപം തീ ഉയരുന്നത് യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് ഉടനെ പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു തീപിടുത്തം. 20 മിനിറ്റിലാണ് വിമാനം തിരിച്ചിറക്കിയത്. 

അപകടസമയത്ത് 342 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫിലിപ്പീന്‍സ് വിമാനക്കമ്പനിയുടേതാണ് വിമാനം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. യാത്രക്കാരുടെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SpeedbirdHD (@speedbirdhd) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com