കുട്ടികളെ തുറിച്ചുനോക്കി 'പ്രേതം'; മുടിയഴിച്ചിട്ട സ്ത്രീ രൂപം കണ്ട് ഞെട്ടി അമ്മ ,കുറിപ്പ് വൈറല്‍

അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിനി ലൈല ലിവിങ്ങ്‌സ്റ്റോണാണ് നടുക്കുന്ന അനുഭവം ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞത്
കുട്ടികളെ തുറിച്ചുനോക്കി 'പ്രേതം'; മുടിയഴിച്ചിട്ട സ്ത്രീ രൂപം കണ്ട് ഞെട്ടി അമ്മ ,കുറിപ്പ് വൈറല്‍

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേത സമാനമായ കുട്ടിയുടെ രൂപം ഇന്റര്‍നെറ്റില്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ ബേബി മോണിറ്ററില്‍ പ്രേത സമാനമായ ഒരു സ്ത്രീയുടെ രൂപം കണ്ടു എന്ന ഒരു അമ്മയുടെ കുറിപ്പാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സഹിതമാണ് കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിനി ലൈല ലിവിങ്ങ്‌സ്റ്റോണാണ് നടുക്കുന്ന അനുഭവം ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഉപയോഗിക്കുന്ന ബേബി മോണിറ്ററില്‍ പ്രേത സമാനമായ ഒരു സ്ത്രീ രൂപത്തെ കണ്ടു എന്നാണ് നാലുകുട്ടികളുടെ അമ്മയായ ലിവിങ്ങ്‌സ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'കുട്ടികളെ തുറിച്ചുനോക്കുന്ന പ്രേതസമാനമായ ഒരു സ്ത്രീ രൂപത്തെയാണ് കണ്ടത്. കറുത്ത തലമുടി അഴിച്ചിട്ട നിലയിലായിരുന്നു. ഇത് കണ്ട് ഞെട്ടിയ ഞാന്‍ ഉടന്‍ തന്നെ കുട്ടികളുടെ അരികിലേക്ക് ഓടിയെത്തി. എന്നാല്‍ ആ രൂപത്തെ കാണാന്‍ സാധിച്ചില്ല. ഈസമയത്ത് കുട്ടികള്‍ ശാന്തമായി ഇരുന്ന് ലയണ്‍ കിങ് കാണുകയായിരുന്നു. ഉടനെ അമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞു.  ബേബി മോണിറ്ററില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അമ്മയെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.' - കുറിപ്പില്‍ പറയുന്നു.

'ക്യാമറയുമായി ബന്ധിപ്പിച്ച ഐപാഡില്‍  നേരെത്ത ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. ആ ക്ലിപ്പില്‍ എന്റെ രൂപമായിരുന്നു. ഇതാകാം പ്രേതമായി തോന്നിയത്' - ലിവിങ്ങ് സ്‌റ്റോണ്‍ വിശദീകരിക്കുന്നു. അന്ന് ഒരു കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഇതാകാം കറുത്ത തലമുടിയായി തോന്നിയതെന്നും ഇവര്‍ പറയുന്നു. ചിത്രത്തില്‍ ഒരു ചെറിയ കുട്ടിയുടെ കൈകള്‍ ലിവിങ്ങ്‌സ്റ്റോണിനെ ചുറ്റുന്നതായും തോന്നുന്നതായി ചിലര്‍ കമന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com