നെഞ്ച് വിരിച്ച് ഇടിക്കാന്‍ തയ്യാറെടുത്ത് ട്രംപ്; ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 11:36 AM |
Last Updated: 28th November 2019 11:36 AM | A+A A- |

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ കുറച്ച് ദിവസമായി പ്രചരിക്കുന്നുണ്ട്. അതിനിടെ അദ്ദേഹം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
— Donald J. Trump (@realDonaldTrump) November 27, 2019
അര്‍ധ നഗ്നനായി നെഞ്ച് വിരിച്ച് നില്‍ക്കുന്ന ബോക്‌സിങ് താരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ട്രംപ് നില്‍ക്കുന്നത്. സില്‍വസ്റ്റര്‍ സ്റ്റാളന്‍ അഭിനയിച്ച 'റോക്കി 3' എന്ന ചിത്രത്തിലെ താരത്തിന്റെ പടമെടുത്താണ് ഫോട്ടോ ഷോപ്പ്. സില്‍വസ്റ്റര്‍ സ്റ്റാളന്റെ തല മാറ്റി ട്രംപിന്റെ തല ഫിറ്റ് ചെയ്താണ് ഫോട്ടോ ഷോപ്പ് നടത്തിയിരിക്കുന്നത്. ചിത്രം കൃത്രിമമാണെങ്കിലും നിരവധി പേരാണ് ലൈക്കും കമന്റുമായി ചിത്രത്തിന് താഴെ എത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് വാഷിങ്ടനിന് പുറത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പരന്നു. ഹൃദയ സ്തംഭനം സംഭവിച്ചതായടക്കമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കുള്ള മറുപടിയെന്നോണമാണ് ട്രംപിന്റെ ഇപ്പോഴത്തെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.