അലര്‍ജിയുള്ള 16കാരിക്ക് കപ്പലണ്ടിയിട്ട് കറി നല്‍കി; ഭക്ഷണം കഴിച്ച് വയ്യാതായ കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം വാങ്ങി; ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ

കുട്ടിയ്ക്ക് അലര്‍ജിയുള്ള കാര്യം നേരത്തെ അറിയിച്ചിട്ടും അത് ശ്രദ്ധിക്കാതെ കപ്പലണ്ടിയിട്ട് ഭക്ഷണം നല്‍കുകയായിരുന്നു
അലര്‍ജിയുള്ള 16കാരിക്ക് കപ്പലണ്ടിയിട്ട് കറി നല്‍കി; ഭക്ഷണം കഴിച്ച് വയ്യാതായ കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം വാങ്ങി; ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ

ലണ്ടന്‍; അലര്‍ജിയുള്ള പതിനാറു കാരിക്ക് കപ്പലണ്ടിയിട്ട് ഭക്ഷണം നല്‍കിയ ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴശിക്ഷ. കുട്ടിയ്ക്ക് അലര്‍ജിയുള്ള കാര്യം നേരത്തെ അറിയിച്ചിട്ടും അത് ശ്രദ്ധിക്കാതെ കപ്പലണ്ടിയിട്ട് ഭക്ഷണം നല്‍കുകയായിരുന്നു. കൂടാതെ ഭക്ഷണം കഴിച്ച് വയ്യാതായി കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന കുടുംബത്തോട് ബില്‍ അടയ്ക്കാനും ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിലിന് സമീപത്തുള്ള ഗുല്‍ഷന്‍ റസ്റ്റോറന്റിന് എതിരേയാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് മൂന്നര ലക്ഷം രൂപയാണ് റസ്റ്റോറന്റിന് പിഴ വിധിച്ചത്. 

2018 ലാണ് നവംബര്‍ 10 നാണ് സംഭവമുണ്ടാകുന്നത്. 16 കാരിയും കുടുംബവും റസ്റ്റോറന്റില്‍ വിളിച്ച് ടേബിള്‍ ബുക്ക് ചെയ്തു. അപ്പോള്‍ തന്നെ കുട്ടിയ്ക്ക് നട്ട്‌സ് അലര്‍ജിയുണ്ടെന്നകാര്യം ഹോട്ടലുകാരെ അറിയിച്ചിരുന്നു. ചിക്കന്‍ മസാല കറിയാണ് കുട്ടി ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം എത്തിയപ്പോഴും സുരക്ഷിതമല്ലേ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ കുറച്ച് കറി കഴിച്ചതിന് പിന്നാലെ കുട്ടിയുടെ നാവ് തടിക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയുമായിരുന്നു. 

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇറങ്ങിയ വീട്ടുകാരോട് ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാനാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്. വീട്ടുകാര്‍ ഉടന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടി കഴിച്ച കറി പരിശോധനയ്ക്ക് അയച്ചു. അതിലാണ് കപ്പലണ്ടിയുടെ അംശം കണ്ടെത്തിയത്. റസ്റ്റോറന്റ് ഗുല്‍ഷന്റെ ഉടമകള്‍ക്ക് 3.49 ലക്ഷം രൂപയാണ് കോടതി പിഴ വിധിച്ചത്.  കൂടാതെ 2.53 ലക്ഷം രൂപ കോടതി ചെലവും 92,542 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com