ലണ്ടനില്‍ കത്തിയാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, പൊലീസ് വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു

ലണ്ടനില്‍ കത്തിയാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, പൊലീസ് വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു

നഗരത്തില്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍: ലണ്ടനില്‍ യുവാവിന്റെ കത്തിയാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. നഗരത്തില്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ യുവാവിനെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസ് ഇയാളെ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊലീസ് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു. അക്രമി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം 1.58ന് പാലത്തിന്റെ  വടക്കുഭാഗത്താണ് ആക്രമണം നടന്നത്.

ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്. വെടിവെപ്പുണ്ടായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.അക്രമിയെ വെടിവെക്കുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പ്രചരിച്ചു. 2017ലും ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടന്നിരുന്നു. ട്രക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക തീവ്രവാദികളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നില്‍.

തീവ്രവാദ ആക്രമണത്തിന് സമാനമായ കരുതല്‍ നടപടികളാണ് സ്വീകരിച്ചതെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ട്ട് പറഞ്ഞു.ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com