സൂര്യന്റെ 70 ഇരട്ടി ഭാരം!  ഭീമന്‍ തമോഗര്‍ത്തം കണ്ടെത്തി; ശാസ്ത്രലോകത്ത് കൗതുകം

സൂര്യന്റെ 70 ഇരട്ടി ഭാരം!  ഭീമന്‍ തമോഗര്‍ത്തം കണ്ടെത്തി; ശാസ്ത്രലോകത്ത് കൗതുകം
തമോഗര്‍ത്തം ചിത്രകാരന്റെ ഭാവനയില്‍
തമോഗര്‍ത്തം ചിത്രകാരന്റെ ഭാവനയില്‍

ബീജിങ്: സൂര്യന്റെ എഴുപത് ഇരട്ടി ഭാരമുള്ള തമോഗര്‍ത്തം ഗവേഷകര്‍ കണ്ടെത്തി.  ഭൂമിയുള്‍പ്പെടുന്ന താരാപഥമായ ക്ഷീരപഥത്തില്‍ കണ്ടെത്തിയ തമോഗര്‍ത്തത്തിന് എല്‍ബി 1 എന്നാണ് പേരിട്ടിരിക്കുന്നത്. 

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകര്‍, ലാമോസ്റ്റ് എന്ന സവിശേഷ ടെലിസ്‌കോപ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് എല്‍ബി 1 കണ്ടെത്തിയത്. പ്രമുഖ ശാസ്ത്രജേണലായ നേച്ചറില്‍ തമോഗര്‍ത്തത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 

ക്ഷീരപഥത്തിലെ ലക്ഷക്കണക്കിനു തമോഗര്‍ത്തങ്ങളെല്ലാം തന്നെ സൂര്യനേക്കാള്‍ 20 മടങ്ങോ അതില്‍ കുറവോ ഭാരമുള്ളവയാണ്. ഇത്ര ഭാരമുള്ള തമോഗര്‍ത്തം കണ്ടെത്തുന്നത് ഇതാദ്യം. പല തമോഗര്‍ത്തങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതാകാം എല്‍ബി 1ന്റെ പിറവിക്കു വഴിവച്ചതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com