വളര്‍ത്തുനായയുടെ ചുംബനം, അപൂര്‍വ ബാക്ടീരിയ അണുബാധ; ദാരുണാന്ത്യം

വളര്‍ത്തുനായയുടെ ചുംബനത്തിലൂടെ അപൂര്‍വ അണുബാധയ്ക്ക് ഇരയായ ജര്‍മ്മന്‍കാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെര്‍ലിന്‍: വളര്‍ത്തുനായയുടെ ചുംബനത്തിലൂടെ അപൂര്‍വ അണുബാധയ്ക്ക് ഇരയായ ജര്‍മ്മന്‍കാരന് ദാരുണാന്ത്യം. ബാക്ടീരിയ മൂലമുളള രോഗം ബാധിച്ചതാണ് മരണത്തിന് ഇടയാക്കിയത്. വളര്‍ത്തുനായയെ പരിപാലിക്കുന്നവര്‍ അസ്വാഭാവികമായ രോഗലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജര്‍മനിയിലെ ബ്രേമന്‍ നഗരത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജര്‍മന്‍കാരനാണ് വളര്‍ത്തു നായയുടെ ചുംബനത്തിലൂടെ ജീവന്‍ നഷ്ടമായത്.  

നായയുടെ ചുംബനം ഏറ്റതിന്റെ 16-ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ മനുഷ്യരിലേക്ക് രോഗം പകരുകയുളളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായ കടിച്ചാല്‍ മാത്രമേ സാധാരണനിലയില്‍ ബാക്ടീരിയ മനുഷ്യനിലേക്ക് പകരാന്‍ സാധ്യതയുളളൂ.ഇവിടെ നായയുടെ ചുംബനത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പനിയില്‍ ആരംഭിച്ച അസുഖം രക്തദൂഷ്യത്തിലേക്കും തുടര്‍ന്ന് എല്ലാ അവയവങ്ങളേയും ബാധിക്കുന്ന അണുബാധയിലേക്കും നീങ്ങുകയായിരുന്നു. ത്വക്കില്‍ വരെ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടു. ഏതാനും ദിവസം ഐസിയുവില്‍ കിടന്ന ഈ മുതിര്‍ന്ന പൗരന് ജീവന്‍ നഷ്ടമാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.നായ്ക്കള്‍ക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങള്‍ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com