കള്ളന്‍ 38 കാരിയുടെ വീട്ടിലെത്തി; 12 ഇഞ്ച് നീളമുള്ള സെക്‌സ് ടോയുമായി സ്ഥലം വിട്ടു

യുവതിയുടെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ കളളന്‍ 12 ഇഞ്ച് നീളമുള്ള സെക്‌സ് ടോയുമായി സ്ഥലം വിട്ടു 
കള്ളന്‍ 38 കാരിയുടെ വീട്ടിലെത്തി; 12 ഇഞ്ച് നീളമുള്ള സെക്‌സ് ടോയുമായി സ്ഥലം വിട്ടു

ന്യൂയോര്‍ക്ക്: ചില കള്ളന്‍മാരുടെ മോഷണരീതികള്‍ പലപ്പോഴും വാര്‍ത്തായാവാറുണ്ട്. ഇവരുടെ മോഷണരീതി പൊലീസിന് പലപ്പോഴും തെളിവ് ലഭിക്കാന്‍ സഹായകമാകാറുണ്ട്. ഇത്തരത്തില്‍ വേറിട്ട ഒരു മോഷണമാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

നോര്‍ത്ത് കരോലിനയിലെ 38 കാരിയുടെ വീട്ടില്‍ നടന്ന മോഷണമാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. കള്ളന്‍ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചെങ്കിലും സെക്‌സ് ടോയ് നഷ്ടപ്പെട്ടതിലാണ് യുവതിക്ക് ഏറെ പ്രയാസം. 

കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്കാണ് യുവതിയുടെ വീട്ടില്‍ മോഷ്ടാവ് എത്തുന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, പണം, മെയ്ക്ക് അപ്പ് ബാഗ് അടക്കമാണ് മോഷ്ടിച്ചത്. എന്നാല്‍ 30 ഡോളര്‍ വിലയും കാല്‍പാദം നീളവുമുള്ള സെക്‌സ് ടോയ് ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com