ജാക്ക്‌മേ വരെ തോറ്റുപോകും?; കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 4550 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍, കോഴപണം, ആഢംബര വില്ലകളുടെ രേഖ

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വര്‍ണം
ജാക്ക്‌മേ വരെ തോറ്റുപോകും?; കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 4550 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍, കോഴപണം, ആഢംബര വില്ലകളുടെ രേഖ

ബീജിങ്:ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വര്‍ണം. സ്വര്‍ണക്കട്ടികളുടെ രൂപത്തിലും മറ്റുമായി കണ്ടുകെട്ടിയ സ്വര്‍ണശേഖരണത്തിന് 13.5 ടണ്‍ തൂക്കമുണ്ട്. ഇതിന് മാത്രമായി 4550 കോടി രൂപയുടെ മൂല്യം വരുമെന്ന് അധികൃതര്‍ പറയുന്നു.ഇതൊടൊപ്പം കോഴയായി ലഭിച്ചതെന്ന് സംശയിക്കുന്ന 3000 കോടി പൗണ്ട് പണവും റെയ്ഡില്‍ കണ്ടെത്തി. 

ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടില്‍ നിന്നുമാണ് അനധികൃത നിക്ഷേപം കണ്ടെത്തിയത്. ഏതാനും നാളുകളായി സാങ് ക്വിയ്ക്ക് നേരെ അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാങ് ക്വിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം കണ്ടെത്തിയത്.

 ഇതോടൊപ്പം സാങ് ക്വിയുടെ പേരിലുള്ള നിരവധി ആഡംബര വില്ലകളുടെ രേഖകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മേയറുടെ അധികാര പദവിയിലുള്ള വ്യക്തിയാണ് സാങ് ക്വി. ഇതോടൊപ്പം ഹൈനാന്‍ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ്. റെയ്ഡില്‍ അനധികൃത സമ്പാദ്യം കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അധികാരം സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കട്ടികള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാങ് ക്വിയുടെ അനധികൃത സ്വത്ത് തെളിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ ആലിബാബയുടെ ഉടമസ്ഥനായ ജാക്ക്‌മേയുടെ സമ്പാദ്യത്തിന് മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com