മുഖംമൂടിയണിഞ്ഞ് മ്യൂസിയത്തിന്റെ ടെറസില്‍ ലൈംഗികബന്ധം; വിഡിയോ വൈറല്‍; ദമ്പതികളെ തിരഞ്ഞ് പൊലീസ്

വിഡിയോ വൈറലായതോടെ തായ്വാന്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരേ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു
മുഖംമൂടിയണിഞ്ഞ് മ്യൂസിയത്തിന്റെ ടെറസില്‍ ലൈംഗികബന്ധം; വിഡിയോ വൈറല്‍; ദമ്പതികളെ തിരഞ്ഞ് പൊലീസ്

തായ്‌വാന്‍; തായ്വാനിലെ മ്യൂസിയത്തിലെ ടെറസില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ വിഡിയോ വൈറല്‍. തൈനാന്‍ ആര്‍ട്ട് മ്യൂസിയത്തിലാണ് മുഖം മൂടി അണിഞ്ഞ് യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിഡിയോ വൈറലായതോടെ തായ്വാന്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരേ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

സംഭവത്തില്‍ യുവാവിനേയും യുവതിയേയും പൊലീസ് ചോദ്യം ചെയ്തു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് വൈറല്‍ വിഡിയോ. വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ  വിഡിയോയെ പരിഹസിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ജീവനുള്ള ആര്‍ട്ട് പീസാണ് ഇതെന്നാണ് ചിലരുടെ കമന്റ്. ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്‍കുന്നുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com