മുന്‍ സ്പീക്കര്‍ മദ്യപിച്ചുവീട്ടിലെത്തി; പാര്‍ലമെന്റ് ജീവനക്കാരിയായ യുവതിയെ കടന്നുപിടിച്ചു; ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു
മുന്‍ സ്പീക്കര്‍ മദ്യപിച്ചുവീട്ടിലെത്തി; പാര്‍ലമെന്റ് ജീവനക്കാരിയായ യുവതിയെ കടന്നുപിടിച്ചു; ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

കാഠ്മണ്ഡു: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ ബഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങളാണ് മഹാരയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ പരാതി പുറത്തെത്തിയതിനു പിന്നാലെ ചൊവ്വാഴ്ച ബഹാര സ്പീക്കര്‍ പദവി രാജിവെച്ചിരുന്നു. 

കാഠ്മണ്ഡുവിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബഹാരയെഅറസ്റ്റ് ചെയ്തത്. അതേസമയം ബഹാര ആരോപണം നിഷേധിച്ചു. നേപ്പാളില്‍ പത്തുവര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം 2006ല്‍ അവസാനിച്ചപ്പോള്‍ സമാധാനചര്‍ച്ചകളില്‍ മാവോവാദികളെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ബഹാരയായിരുന്നു. 2017ലാണ് ബഹാര നേപ്പാള്‍ പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com