വാഗ്ദാനം നിറവേറ്റിയില്ല: കര്‍ഷകര്‍ മേയറെ റോഡിലൂടെ വലിച്ചിഴച്ചു, ഞെട്ടല്‍

ഓഫീസില്‍ നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്.
വാഗ്ദാനം നിറവേറ്റിയില്ല: കര്‍ഷകര്‍ മേയറെ റോഡിലൂടെ വലിച്ചിഴച്ചു, ഞെട്ടല്‍

മെക്‌സികോ സിറ്റി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മേയറെയും സംഘത്തെയും റോഡിലൂടെ വലിച്ചിഴച്ചു. ദക്ഷിണ മെക്‌സിക്കോയിലാണ് സംഭവം. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പ്രക്ഷോഭകരുടെ കയ്യില്‍ നിന്നും മേയറെ മോചിപ്പിച്ചത്.  

ഗുരുതരമായി പരിക്കേറ്റ മേയര്‍ ജോര്‍ജ് ലൂയിസ് എസ്‌കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന ചിയാപാസിലെ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 

ഓഫീസില്‍ നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രക്ഷോഭകാരികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാസവും മേയര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 

അതേസമയം, മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. മയക്കുമരുന്ന് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് മേയറുടെ അനുകൂലികളുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com