സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് 

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്
നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം
നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം

സ്‌റ്റോക്‌ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സമയത്തു തന്നെ എറിത്രിയയുമായി സമാധാനമുണ്ടാക്കാനുള്ള താത്പര്യം അബി അഹമ്മദ് വ്യക്തമാക്കിയിരുന്നതായി നൊബേല്‍ സമിതി വിലയിരുത്തി. എറിത്രിയന്‍ പ്രസിഡന്റ് ഇസായിസ് അഫ്വേര്‍ക്കിയുമായുള്ള ചര്‍ച്ചകളിലൂടെ വളരെ പെട്ടെന്നുതന്നെ, ദീര്‍ഘകാലമായി നിലനിന്ന സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ അബി അഹമ്മദിനായി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്ന അതിര്‍ത്തി തര്‍ക്കത്തില്‍ രാജ്യാന്തര കമ്മിഷന്റെ വിധി നിരുപാധികം അംഗീകരിക്കുന്നതിനുള്ള അബി അഹമ്മദിന്റെ മനസാണ് ഇതില്‍ നിര്‍ണായകമായതെന്ന് സമിതി അഭിപ്രായപ്പെട്ടു.

എത്യോപ്യ, എറിത്രിയ സമാധാന ഉടമ്പടിയില്‍ എറിത്രിയന്‍ പ്രസിഡന്റ് അഫ്‌ലേര്‍ക്കിയുടെ പങ്ക് അവഗണിക്കാനാവില്ലെന്ന് നൊബേല്‍ അക്കാദമി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com