പതിനാറുകാരനുമായി സെക്‌സ്, 23 കാരിയായ കോളജ് അധ്യാപിക രാജിവെക്കാന്‍ നിര്‍ബന്ധിതയായി; 13 വര്‍ഷമായി ഭാര്യഭര്‍ത്താക്കന്മാര്‍, മൂന്നു കുട്ടികളുടെ അമ്മ, ട്വിസ്റ്റ്

ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ കോളജ് വിദ്യാര്‍ത്ഥിയെ കല്യാണം കഴിക്കേണ്ടി വന്ന കഥയാണ് അന്നത്തെ കോളജ് അധ്യാപികയായ 36കാരി നടാഷ മില്ലര്‍ക്ക് പറയാനുളളത്
പതിനാറുകാരനുമായി സെക്‌സ്, 23 കാരിയായ കോളജ് അധ്യാപിക രാജിവെക്കാന്‍ നിര്‍ബന്ധിതയായി; 13 വര്‍ഷമായി ഭാര്യഭര്‍ത്താക്കന്മാര്‍, മൂന്നു കുട്ടികളുടെ അമ്മ, ട്വിസ്റ്റ്

വെല്ലിങ്ടണ്‍: എങ്ങനെ വിവാഹിതരായി എന്ന ചോദ്യത്തിന് ന്യൂസിലന്‍ഡിലെ ഈ അധ്യാപക ദമ്പതികള്‍ക്ക് പറയാന്‍ ഒരുപാട് അനുഭവങ്ങള്‍ കാണും. ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ കോളജ് വിദ്യാര്‍ത്ഥിയെ കല്യാണം കഴിക്കേണ്ടി വന്ന കഥയാണ് അന്നത്തെ കോളജ് അധ്യാപികയായ 36കാരി നടാഷ മില്ലര്‍ക്ക് പറയാനുളളത്. നിലവില്‍ 29 കാരനായ അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്ഡന്‍ മക്‌ഡോണാള്‍ഡും നടാഷയും മൂന്നു കുട്ടികളുടെ മാതാപിതാക്കളാണ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്ക് മക്കളായുളളത്.

2006ലാണ് സംഭവബഹുലമായ കഥയുടെ തുടക്കം. 16കാരനായ ഹെയ്ഡന്‍ മക്‌ഡോള്‍ഡ് അന്ന് കോളജ് വിദ്യാര്‍ത്ഥിയാണ്. ആ കോളജില്‍ പഠിപ്പിക്കുന്ന 23 കാരിയായ അധ്യാപികയാണ് നടാഷ മില്ലര്‍. ഇവര്‍ തമ്മിലുളള അടുപ്പം വഴിവിട്ട ബന്ധത്തിലേക്ക് കടക്കുകയായിരുന്നു. ഹെയ്ഡനുമായി സെക്‌സില്‍ ഏര്‍പ്പെട്ട വിവരം ഏറ്റുപറഞ്ഞ നടാഷ കോളജില്‍ നിന്ന് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതയായി. പിന്നീടാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടായത്.  ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ് കഥയിലെ വഴിത്തിരിവ്. 

ന്യൂസിലന്‍ഡില്‍ നിയമപരമായി വിവാഹം കഴിക്കാനുളള പ്രായം 16 ആണ്. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഈ ദമ്പതികള്‍, അധ്യാപകര്‍ കൂടിയാണ്. സന്തോഷകരമായി കുടുംബം ജീവിതം നയിക്കുന്നതായും ദാമ്പത്യബന്ധം അവസാന ദൂരം വരെ ഭാര്യയെ ചേര്‍ത്തുപിടിക്കുമെന്നും ഹെയ്ഡന്‍ പറയുന്നു.

അന്ന് ഹെയ്ഡന്റെ മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ, രണ്ട് സാധ്യതകളാണ് നടാഷയുടെ മുന്നില്‍ വന്നത്. ഒന്നെങ്കില്‍ ജോലി ഉപേക്ഷിക്കുക, അല്ലെങ്കില്‍ ഹെയ്ഡനുമായുളള ബന്ധം അവസാനിപ്പിക്കുക. നടാഷ പ്രിന്‍സിപ്പലിന് രാജിക്കത്ത് നല്‍കുകയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍.

2006ല്‍ ഇനി തനിക്ക് വീണ്ടും പഠിപ്പിക്കാന്‍ കഴിയുമോ എന്ന ഭയമുണ്ടായിരുന്നതായി നടാഷ പറയുന്നു. എന്നാല്‍ നാലുവര്‍ഷത്തിനകം വീണ്ടും ക്ലാസ്മുറിയില്‍ എത്താന്‍ സാധിച്ചതായി നടാഷ പറയുന്നു. നിലവില്‍ ഇരുവരും വ്യത്യസ്ത സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com