ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, അലക്സി ലിയനോവ് അന്തരിച്ചു 

ദീർ‌ഘനാളായി ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്
ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, അലക്സി ലിയനോവ് അന്തരിച്ചു 

മോസ്കോ: 54 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ബഹിരാകാശത്ത് നടന്ന അലക്സി ലിയനോവ് അന്തരിച്ചു. 85 വയസ്സായിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ആണ് മരണവാർത്ത പുറത്തിവിട്ടത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ദീർ‌ഘനാളായി ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

1965 ൽ വോസ്ഖോദ്–2 ബഹിരാകാശപേടകത്തിൽ പോയ അദ്ദേഹം 12 മിനിറ്റും 9 സെക്കൻഡുമാണ് നടന്നത്. സിനിമയിലും സാഹിത്യത്തിലുമടക്കം ഇടം പിടിച്ച ലിയനോവിന്റെ നടത്തം അമേരിക്കയുടെ നാസ പര്യടനത്തേക്കാൾ 10 ആഴ്ച മുൻപാണ് സംഭവിച്ചത്. 

റോസ്കോസ്മോസിന്റെ 11–ാം നമ്പർ ബഹിരാകാശ സഞ്ചാരിയായിരുന്ന ലിയനോവ് 2 വട്ടം ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ എന്ന പരമോന്നത ബഹുമതി നേടിയിട്ടുണ്ട്. സോയൂസ് 19 – യുഎസ് അപ്പോളോ സംയുക്ത ബഹിരാകാശദൗത്യം നടന്നപ്പോൾ സോയൂസ് സംഘത്തെ നയിച്ചതും ലിയനോവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com