ബു​ർ​കി​ന ഫാ​സോ​യിലെ മു​സ്‌ലിം പ​ള്ളിയിൽ​ ആക്രമണം; 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു 

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​​ണ്
ബു​ർ​കി​ന ഫാ​സോ​യിലെ മു​സ്‌ലിം പ​ള്ളിയിൽ​ ആക്രമണം; 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു 

ഔ​ഗ​ഡൗ​ഗ​വു: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​കി​ന ഫാ​സോ​യിലുള്ള മു​സ്‌ലിം പ​ള്ളി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ​ൽ​മോ​സ്സി​യി​ലു​ള്ള പ​ള്ളി​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ.

പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച വൈ​കിട്ടോടെയാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വിശ്വാസികൾക്ക് നേരെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. കൊല്ലപ്പെട്ടവരിൽ 13 പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വച്ചുതന്നെയും മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com