ഇന്ത്യ മാത്രമല്ല ചൈനയും തളരുന്നു; വളര്‍ച്ച 27 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ ചൈനയുടെ സാമ്പത്തികവളര്‍ച്ച 27 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ഇന്ത്യ മാത്രമല്ല ചൈനയും തളരുന്നു; വളര്‍ച്ച 27 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ബീജിങ്: ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ ചൈനയുടെ സാമ്പത്തികവളര്‍ച്ച 27 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ജൂലൈ - സെപ്റ്റംബര്‍ പാദത്തില്‍ 6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ 6.2 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്താണ് വളര്‍ച്ചയില്‍ വീണ്ടും ചൈന ഇടിവ് രേഖപ്പെടുത്തിയത്.ആഭ്യന്തര ഉപഭോഗം കുറഞ്ഞതും അമേരിക്കയുമായുളള വ്യാപര യുദ്ധവുമാണ് ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറെ നാളുകളായി ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 1992ന് ശേഷമുളള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് ചൈന കടന്നുപോകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഈവര്‍ഷം ആറുശതമാനം മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 2018ല്‍ 6.6 ശതമാനം വളര്‍ച്ചയാണ് ചൈന രേഖപ്പെടുത്തിയത്.

ചൈനീസ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നികുതിനിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെ ആഭ്യന്തര ഉപഭോഗം ഉയര്‍ത്തുന്നതിന് വേണ്ടിയുളള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ചും വിദേശനിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയും സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com