വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞ് തടാകത്തിലേക്ക് ഇടിച്ചിറങ്ങി; ഒരു യാത്രക്കാരന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്
വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞ് തടാകത്തിലേക്ക് ഇടിച്ചിറങ്ങി; ഒരു യാത്രക്കാരന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍; ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞ് തടാകത്തിലേക്ക് ഇടിച്ചിറങ്ങി അപകടം. അമേരിക്കയിലെ അലാസ്‌കയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 42 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരനായിരുന്ന വാഷിങ്ടണ്ണിലെ ഡേവിഡ് അലന്‍ ഓള്‍ട്മാന്‍ (38) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം 5.40 ഓടെയാണ് അപകടമുണ്ടാകുന്നത്. 42 പേരുമായി വന്ന പെനിന്‍സുല എയര്‍വേയ്‌സിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേ തീരുന്നിടത്തു നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയ വിമാനം സമീപത്തെ തടാകത്തിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നു. വിമാനത്തില്‍ ഹൈസ്‌കൂള്‍ സ്വിമ്മിങ് ടീം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തില്‍ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com