മറിയം നവാസ് ഷെരീഫും ആശുപത്രിയില്‍, ചികിത്സ തേടിയത് നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍

പിതാവിനെ കാണാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് മറിയം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മറിയത്തിന്റെ ആവശ്യം കോടതി തള്ളി. ഇതിന് പിന്നാലെയാണ് മറിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
മറിയം നവാസ് ഷെരീഫും ആശുപത്രിയില്‍, ചികിത്സ തേടിയത് നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ചികിത്സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് മറിയം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മറിയത്തിന്റെ ആവശ്യം കോടതി തള്ളി. ഇതിന് പിന്നാലെയാണ് മറിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വിവിഐപി 1 മുറിയിലാണ് മറിയം നവാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിഐപി 2 മുറിയിലാണ് നവാസ് ഷെരീഫ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നവാസ് ഷെരീഫിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. രക്തത്തിലെ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. 

ബുധനാഴ്ച രാത്രിയോടെ ഇതേ ആശുപത്രിയില്‍ മറിയത്തേയും പ്രവേശിപ്പിച്ചു. പല പരിശോധനകള്‍ക്കും മറിയത്തെ വിധേയമാക്കി എന്നാണ് റിപ്പോര്‍ട്ട്. നവാസ് ഷെരീഫിന് ജയിലില്‍ വെച്ച് അധികൃതര്‍ വിഷം നല്‍കുകയായിരുന്നു എന്ന് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com