തുറിച്ചുനോട്ടം കൊണ്ട് സഹികെട്ടു; യുവതി മാറിടത്തില്‍ ഒളികാമറ പിടിപ്പിച്ചു; കുടുങ്ങിയവര്‍ ഇവരൊക്കെ

ഒളിക്യാമറയുമായി നിരത്തിലിറങ്ങിയ 29 കാരി കണ്ട കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു 
തുറിച്ചുനോട്ടം കൊണ്ട് സഹികെട്ടു; യുവതി മാറിടത്തില്‍ ഒളികാമറ പിടിപ്പിച്ചു; കുടുങ്ങിയവര്‍ ഇവരൊക്കെ

കാലം ഏറെ പുരോഗമിച്ചാലും സ്ത്രീകള്‍ക്ക നേരെയുള്ള തുറിച്ചുനോട്ടത്തിന് ഒരു കുറവുമില്ല.  എതിരേ വരുന്നയാള്‍ മുഖത്തേയ്ക്കല്ല നോക്കുന്നതെന്ന് മനസിലാകുമെങ്കിലും പലപ്പോഴും സ്ത്രീകള്‍ പ്രതികരിക്കാറില്ല. എന്തിനാണ് ഇതിനൊക്കെ സമയം മെനക്കെടുത്തുന്നത് എന്ന് ചിന്തിക്കുന്നവരും കുറവല്ല. ന്യൂയോര്‍ക്ക് സ്വദേശിനിയായ 29 കാരി വെറ്റ്‌നി സെലഗ് നെഞ്ചില്‍ ഒരു ഒളികാമറയുമായി നിരത്തിലിറങ്ങുകയായിരുന്നു. എന്നാല്‍ തുറിച്ചു നോട്ടങ്ങളെക്കുറിച്ച് അറിയാനല്ല സ്തനാര്‍ബുദത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനാണ് വെറ്റ്‌നി ഇങ്ങനെ ചെയ്തത്. മറ്റുള്ളവരുടെ മാറിടത്തേയ്ക്കല്ല, സ്വന്തം മാറിടത്തേയ്ക്ക് നോക്കൂ എന്നാണ് ഒടുവില്‍ നല്‍കുന്ന സന്ദേശം.

ഒളിക്യാമറയുമായി നിരത്തിലിറങ്ങിയ 29 കാരിയായ വെറ്റ്‌നി കണ്ടത് അല്‍പ്പം വ്യത്യസ്തമായ കാഴ്ചകളായിരുന്നു. സ്ത്രീകളും പുരുഷന്മാരും നായയും ഉള്‍പ്പെടെ വെറ്റ്‌നിയുടെ മാറിടത്തിലേയ്ക്ക് തുറിച്ചു നോക്കിയവരെ എല്ലാം വെറ്റ്‌നിയുടെ ഒളിക്യാമറ ഒപ്പിയെടുത്തു. ആരൊക്കെ തന്നെ തുറിച്ചു നോക്കിരുന്നു എന്നും മറ്റുള്ളവര്‍ എങ്ങനെയാണ് തന്നെ നോക്കിയതുമെന്നൊക്കെ വീഡിയോ കാണും വരെ തനിക്ക് അറിയില്ലായിരുന്നു എന്ന് വെറ്റ്‌നി പറയുന്നു. നേരെ നോക്കി നടക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ സ്ത്രീകള്‍ വരെ തന്റെ മാറിടത്തിലേയ്ക്ക് നോക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയി.

ആളുകള്‍ ഇങ്ങനെ നോക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പോള്‍ മാത്രമാണ് മുമ്പൊരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല എന്നു വെറ്റ്‌നി പറയുന്നു. കണ്ടപ്പോള്‍ ഇത് വളരെ രസകരമായി തോന്നി. എന്നാല്‍ അങ്ങനെയൊക്കെ താന്‍ ചെയ്തതിന് പിന്നില്‍ ഒരു നല്ല ഉദ്ദേശമുണ്ട്. എല്ലാവരും മാറിടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഞാന്‍ ആണെങ്കിലും നോക്കുംചിരിയോടെ വെറ്റ്‌നി പറയുന്നു. തന്റെ വീഡിയോയ്ക്ക് പോസിറ്റിവായ പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കണ്ട് ഒരു സ്ത്രീയെങ്കിലും മാമോഗ്രാം ചെയ്യാന്‍ ത യാറായാല്‍ താന്‍ സന്തോഷവതിയായി എന്നും വെറ്റ്‌നി പറയുന്നു. സ്ത്രീകള്‍ എപ്പോള്‍ സ്താര്‍ബുദത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും വെറ്റ്‌നി പറയുന്നു. 

വെറ്റ്‌നിയും സഹോദരന്‍ ക്രിസും സുഹൃത്ത് സിജെ.കേഗലുമാണ് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ക്രിസും സുഹൃത്ത സിജെ.കേഗലും പ്രോസ്‌റ്റേയ്റ്റ് കാന്‍സറിനെക്കുറിച്ച് 2014 നിര്‍മിച്ച വീഡിയോ വൈറലായിരുന്നു. ക്രിസിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നു.എന്നാല്‍ കൃത്യമായി പരിശോധനകള്‍ നടത്തിയതു കൊണ്ട് അമ്മയുടെ സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. ഒപ്പം അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അമ്മയെ തങ്ങള്‍ക്ക് നഷ്ടപ്പെടുമായിരുന്നു എന്ന് ഇവര്‍ പറയുന്നു. തുടക്കത്തിലെ കണ്ടെത്തുക എന്നത്  സ്തനാര്‍ബുദത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതു കൊണ്ട് തന്നെ അതേക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കണം എന്നും ഇവര്‍ പറയുന്നു. എന്നാല്‍ തുറിച്ചു നോക്കിയവരുടെ മുഖം മറച്ചില്ല എന്ന വിമര്‍ശനം വീഡിയോ കണ്ട ചിലര്‍ ഉന്നയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com