പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു ; 65 മരണം

അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ക്ലാസുകള്‍ പൂര്‍ണമായി കത്തിനശിച്ചു
പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു ; 65 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കറാച്ചി- റാവല്‍പിണ്ടി തെസ്ഗാം എക്‌സ്പ്രസിനാണ് തീപിടിച്ചത്.

റഹിംയാര്‍ ഖാന് സമീപം ലിയാഖത്പൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ക്ലാസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. രണ്ട് എക്കമോമി ക്ലാസ്സും ഒരു ബിസിനസ് ക്ലാസ് ബോഗിയുമാണ് നശിച്ചത്. അപകടത്തില്‍ മരിച്ച 10 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

മരിച്ച മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനിന് തീപിടിച്ചതോടെ യാത്രക്കാര്‍ പുറത്തേക്ക് ചാടിയതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു. അപകടത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദുഃഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com