ബലാത്സംഗ ശ്രമത്തിനിടെ ലിംഗം കടിച്ച് മുറിച്ചു; യുവതി രക്തത്തില്‍ കുളിച്ച് നഗ്നയായി ഓടി, ഞെട്ടിത്തരിച്ച് ആളുകള്‍

ഇതിനിടെ അതുവഴി കാര്‍ ഓടിച്ച് വന്ന സ്ലാറ്റന്‍ യുവതിയെ കണ്ട് വണ്ടി നിര്‍ത്തി.
ബലാത്സംഗ ശ്രമത്തിനിടെ ലിംഗം കടിച്ച് മുറിച്ചു; യുവതി രക്തത്തില്‍ കുളിച്ച് നഗ്നയായി ഓടി, ഞെട്ടിത്തരിച്ച് ആളുകള്‍

കലിഫോര്‍ണിയ: ബലാത്സംഗ ശ്രമത്തിനിടെ യുവതി അക്രമിയുടെ ലിംഗം കടിച്ച് മുറിച്ചു. അമേരിക്കയിലെ സൗത്ത് കലിഫോര്‍ണിയയിലാണ് സംഭവം. 61കാരനായ അക്രമിയില്‍ നിന്ന് രക്ഷനേടാന്‍ യുവതി സംഭവ ശേഷം പൂര്‍ണ്ണ നഗ്നയായി ദേഹമാസകലം ചോരയുമായി തെരുവിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. 

യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡെന്നിസ് സ്ലാറ്റന്‍ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണിയാള്‍ ക്രിമിനല്‍ വ്യക്തിത്വത്തിനുടമായാണ്. ഇയാള്‍ക്കെതിരെ നിരവധി ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഒരാളെ കാണുന്നതിനായി വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെ അതുവഴി കാര്‍ ഓടിച്ച് വന്ന സ്ലാറ്റന്‍ യുവതിയെ കണ്ട് വണ്ടി നിര്‍ത്തി. തുടര്‍ന്ന് എങ്ങോട്ടാണ് പോകേണ്ടതെന്നും, വേണമെങ്കില്‍ കൊണ്ട് വിടാമെന്നും പറഞ്ഞു. എന്നാല്‍ യുവതി ഇത് നിഷേധിക്കുകയായിരുന്നു. 

യുവതി കാറില്‍ കയറാന്‍ തയാറാകാതിരുന്നപ്പോള്‍ അയാള്‍ കാറില്‍ നിന്ന് ഇറങ്ങി പോക്കറ്റിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് കയറിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. സ്ലാറ്റന്‍ യുവതിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. 

ശേഷം അയാളുടെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെ വച്ചാണ് ബലാത്സംഗശ്രമം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗശ്രമത്തിനിടെ യുവതി അയാളുടെ ലിംഗം കടിച്ച് മുറിക്കുകയായിരുന്നു. അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി അയല്‍വാസികളോട് സഹായം അഭ്യര്‍ത്ഥിച്ചു. പുറത്തേക്ക് ഇറങ്ങി ഓടിയപ്പോള്‍ ശരീരം മുഴുവനും രക്തമായിരുന്നുവെന്നും സഹായത്തിനായി അയല്‍വാസികളോട് കെഞ്ചുകയാണ് ചെയ്തതെന്നും യുവതി പറഞ്ഞു.

മെല്‍വിന്‍ ഡ്രൈവിലെ വാഫിള്‍ ഹൗസിന് സമീപം എത്തിയപ്പോള്‍ അവിടെത്തെ ജീവനക്കാര്‍ ധരിക്കാനായി വസ്ത്രം നല്‍കിയെന്നും ശേഷം 911 എന്ന നമ്പറിലേക്ക് വിളിക്കുകയും ചെയ്തു. സ്ലാറ്റന്റെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ അബോധവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നും ശരീരം മുഴുവനും രക്തമായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് സ്ലാറ്റനെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചു. 75,000 ഡോളര്‍ നല്‍കിയതിന് ശേഷം സ്ലാറ്റണ്‍ ജയില്‍ മോചിതനായി. ഒക്ടോബര്‍ 10 ന് മദ്യപിച്ച് വാഹനമോടിച്ചതിന് വീണ്ടും അയാള്‍ അറസ്റ്റിലായി. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും അധികം പുറത്തിറങ്ങാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com