ടെക്‌സസില്‍ വീണ്ടും വെടിവയ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഇരുപതിലധികം പേര്‍ക്ക് പരിക്ക്   

അമേരിക്കയിലെ ടെക്‌സസില്‍ അക്രമിസംഘത്തിന്റെ  വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ടെക്‌സസില്‍ വീണ്ടും വെടിവയ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഇരുപതിലധികം പേര്‍ക്ക് പരിക്ക്   

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ അക്രമിസംഘത്തിന്റെ  വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ ടെക്‌സസ് നഗരങ്ങളായ ഒഡീസ, മിഡ് ലാന്‍ഡ് എന്നിവിടങ്ങളിലാണ് സംഭവം. അക്രമികളിലൊരാളെ വധിച്ചതായി പൊലീസ് അറിയിച്ചു. മറ്റുളളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കൊല്ലപ്പെട്ടവരില്‍ നിയമപാലകരും ഉള്‍പ്പെടുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് അക്രമി സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് പുറത്തിറങ്ങിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പൊലീസ് വധിച്ചു. ഈ മാസം ടെക്‌സസില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com