വാതില്‍ തുറന്നിട്ട് മൂന്ന് യുവതികളുമായി ഷെയ്ന്‍വോണിന്റെ ലൈംഗിക കേളികള്‍; അയല്‍ക്കാര്‍ക്ക് ഉറക്കം പോയി; പരാതി; ചിത്രങ്ങള്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st September 2019 02:13 PM  |  

Last Updated: 01st September 2019 02:13 PM  |   A+A-   |  

 

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ വീണ്ടും ലൈംഗിക വിവാദത്തില്‍. കാമുകിക്കും മറ്റ് രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി നടത്തിയതാണ് 49കാരനായ വോണിന്റെ പുതിയ വിവാദം. ലണ്ടനിലെ വോണിന്റെ ആഡംബര വസതിയിലായിരുന്നു പാര്‍ട്ടി. ജനാലകള്‍ തുറന്നിട്ട് ഒളിവും മറയുമില്ലാതെ പാര്‍ട്ടി നടത്തിയത് ശല്യമായതോടെ അയല്‍ക്കാര്‍ പരാതിപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോണിനൊപ്പമുണ്ടായിരുന്ന പുതിയ കാമുകിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളുടെ പേരുകള്‍ റിപ്പോര്‍ട്ടുകളിലുണ്ട്. പാര്‍ട്ടിക്ക് ശേഷം മൂന്ന് സ്ത്രീകള്‍ വോണിന്റെ വസതിയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍ക്കാര്‍ പറയുന്നു. ജനാലകള്‍ അടയ്ക്കാത്തതിനാല്‍ വോണിന്റെ വസതിയില്‍ നിന്നുള്ള ബഹളം കേട്ട് നാട്ടുകാരുടെ ഉറക്കം നഷ്ടമാവുകയായിരുന്നുവെന്നാണ് പരാതി.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നറായ ഷെയ്ണ്‍ വോണ്‍ നേരത്തേയും ലൈംഗികാരോപണങ്ങളില്‍പ്പെട്ടിട്ടുണ്ട്. സിമോണ്‍ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം തകര്‍ന്നതും ഇത്തരത്തിലാണ്. 2000ല്‍ ബ്രിട്ടീഷ് നഴ്‌സിന് അശ്ലീല സന്ദേശമയച്ചതാണ് വോണിന്റെ പേരിലുയര്‍ന്ന ഒരു വിവാദം. പിന്നീട് വോണുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്ന് മെല്‍ബണില്‍ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തുകയും ചെയ്തു.

രണ്ട് വര്‍ഷത്തിനൊടുവില്‍ വോണിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുമായി കാറിന്റെ ബോണറ്ററില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു വോണിന്റെ തുറന്നുപറച്ചില്‍. പിന്നാലെ വോണ്‍ യുവതിക്കയച്ച സന്ദേശങ്ങളും വെളിച്ചത്തായി. അടിവസ്ത്രം ധരിച്ച് മോഡലുകള്‍ക്കൊപ്പം നില്‍ക്കുന്ന വോണിന്റെ ചിത്രങ്ങള്‍ 2006ല്‍ ടാബ്ലോയിഡ് പ്രസിദ്ധീകരിച്ചിരുന്നു. ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ലൈംഗികബന്ധലേര്‍പ്പെടാന്‍ നഗ്‌നായി വോണ്‍ കെഞ്ചിയെന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. 2006ല്‍ രണ്ട് ബ്രിട്ടീഷ് മോഡലുകളുമായുള്ള ലൈംഗികബന്ധം ചിത്രീകരിച്ചതും വിവാദമായിരുന്നു. ബിക്കിനി മോഡലായ മിഷേലുമായുള്ള കഥകള്‍ പുറത്തുവന്നെങ്കിലും 2014ല്‍ വോണ്‍ അത് നിഷേധിച്ചിരുന്നു.