കോഴിയുടെ കൊത്തേറ്റ് വയോധിക മരിച്ചു

കോഴിക്കൂട്ടില്‍ നിന്നും മുട്ടകള്‍ ശേഖരിക്കുന്നതിനിടെയാണ് സംഭവം
കോഴിയുടെ കൊത്തേറ്റ് വയോധിക മരിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തേറ്റ് വയോധിക മരിച്ചു. കോഴിക്കൂട്ടില്‍ നിന്നും മുട്ടകള്‍ ശേഖരിക്കുന്നതിനിടെയാണ് സംഭവം.

ഓസ്‌ട്രേലിയയിലെ കാന്‍ബറയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വയോധികയുടെ പേരും പ്രായവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വളര്‍ത്തു കോഴിയുടെ കൊത്തേറ്റാണ് വയോധിക മരിച്ചത്. കോഴിയുടെ ആക്രമണത്തില്‍ ഞരമ്പുമുറിഞ്ഞാണ് മരണം സംഭവിച്ചത്. രക്തസ്രാവമാണ് മരണം കാരണമെന്ന് അധികൃതര്‍ പറയുന്നു.

വളര്‍ത്തുമൃഗങ്ങളുടെ ഭീഷണി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെയും ഭാഗമായി വയോധികയുടെ കേസ് അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ ഫോറന്‍സിക് വിഭാഗം പരിശോധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com