നാസി അധിനിവേശം; 80ാം വര്‍ഷത്തില്‍ പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മനി

1939ല്‍ ആദ്യ ബോംബ് വീണ സമയത്തിന്റെ അനുസ്മരണത്തിനായി പോളണ്ടില്‍ ഒത്തുകൂടിയ സചടങ്ങിലാണ് ജര്‍മനിയുടെ ശ്രദ്ധേയ നീക്കം
നാസി അധിനിവേശം; 80ാം വര്‍ഷത്തില്‍ പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മനി

വാര്‍സോ: രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായ നാസി അധിനിവേശത്തിന്റെ 80ാം വാര്‍ഷികത്തില്‍ പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മ്മനി. നാസി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിനോട് മാപ്പ് പറയാന്‍ ജര്‍മ്മനി സന്നദ്ധമായി എന്നത് ശ്രദ്ധേയമായി. 

1939ല്‍ ആദ്യ ബോംബ് വീണ സമയത്തിന്റെ അനുസ്മരണത്തിനായി പോളണ്ടില്‍ ഒത്തുകൂടിയ ചടങ്ങിലാണ് ജര്‍മനിയുടെ ശ്രദ്ധേയ നീക്കം. ഒരു ദിവസം നീണ്ട അനുസ്മരണത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാരാണ് പോളണ്ടില്‍ ഒത്തു ചേര്‍ന്നത്. 

പുലര്‍ച്ചെ നടന്ന അനുസ്മരണച്ചടങ്ങില്‍ ജര്‍മ്മന്‍ പ്രസിഡന്റ്  ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീരിയര്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ഡൂഡയോട് ക്ഷമാപണം നടത്തുകയായിരുന്നു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മുന്നില്‍ തലകുനിക്കുന്നു. ജര്‍മന്‍ ആക്രമണത്തില്‍ ഇരകളായ പോളിഷ് പൗരന്മാര്‍ക്ക് വേണ്ടി മാപ്പ് തേടുന്നുവെന്നായിരുന്നു ഫ്രാങ്ക് വാള്‍ട്ടര്‍ സംസാരിച്ചത്. അനുസ്മരണത്തില്‍ പങ്കെടുക്കാനും ഇരകളോട് മാപ്പ് അപേക്ഷിക്കാനും ജര്‍മ്മനി കാണിച്ച മനസിനെ ആന്‍ഡ്രേജ് ഡൂഡ അഭിനന്ദിച്ചു.

2000ല്‍ അധികം ആളുകളാണ് 1939ലെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത്. വിവിധ രാഷ്ട്രത്തലവന്മാര്‍, തദ്ദേശീയര്‍, ബോംബ് സ്‌ഫോടനങ്ങളെ അതിജീവിക്കുന്നവര്‍ തുടങ്ങി നിരവധി പേര്‍ ഇരകളാക്കപ്പെട്ട ആളുകളുടെ ഓര്‍മ്മയില്‍ ഒത്തു ചേര്‍ന്നു. ആറ് വര്‍ഷം നീണ്ട രണ്ടാം ലോക മഹായുദ്ധത്തില്‍ ഏഴ് കോടിയില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com