വളർത്തുകോഴി കൊത്തി, രക്തസ്രാവം നിയന്ത്രണാതീതമായി; വൃദ്ധയ്ക്ക് ദാരുണാന്ത്യം 

മുട്ടയെടുക്കാന്‍ വേണ്ടി കോഴിക്കൂട് തുറന്ന് അകത്തേക്ക് കയ്യിട്ടപ്പോഴാണ് കൂട്ടിലുണ്ടായിരുന്ന പൂവന്‍ കോഴി കൊത്തിയത്
വളർത്തുകോഴി കൊത്തി, രക്തസ്രാവം നിയന്ത്രണാതീതമായി; വൃദ്ധയ്ക്ക് ദാരുണാന്ത്യം 

വളർത്തുകോഴിയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലാണ് സംഭവം. ചൈനീസ് ന്യൂസ് ഏജന്‍സിയായ 'ന്യൂ ചൈന ന്യൂസ് ഏജന്‍സി'യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്

മുട്ടയെടുക്കാന്‍ വേണ്ടി കോഴിക്കൂട് തുറന്ന് അകത്തേക്ക് കയ്യിട്ടപ്പോഴാണ് കൂട്ടിലുണ്ടായിരുന്ന പൂവന്‍ കോഴി വൃദ്ധയെ കൊത്തിയത്.  ഒറ്റ കൊത്തില്‍ത്തന്നെ വൃദ്ധയുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം നിയന്ത്രണാതീതമായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. 

ഓസ്‌ട്രേലിയയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇനിയും അവഗണിക്കരുതെന്ന് ഓസ്‌ട്രേലിയയിലെ 'അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയില്‍' നിന്നുള്ള ഗവേഷകന്‍ റോജര്‍ ബയാര്‍ഡ് പറഞ്ഞു. വൃദ്ധരായ മനുഷ്യരുടെ ജീവിതം വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നെന്നും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ പ്രായമായവർക്ക് ചെറിയ പരിക്ക് പോലും പ്രതിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ബയാര്‍ഡ്. വളര്‍ത്തുപൂച്ച മാന്തിയതിനെ തുടര്‍ന്ന് മാസങ്ങൾക്ക് മുമ്പ് ഒരു വൃദ്ധ മരിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com