പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് പേരെ ഇറാന്‍ മോചിപ്പിക്കും; വിട്ടയയ്ക്കുന്ന ഇന്ത്യക്കാരില്‍ മലയാളികള്‍ ഇല്ല

ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് പേരെ ഇറാന്‍ മോചിപ്പിക്കും; വിട്ടയയ്ക്കുന്ന ഇന്ത്യക്കാരില്‍ മലയാളികള്‍ ഇല്ല

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലായ സ്റ്റെന ഇംപെറോയിലെ ഇന്ത്യക്കാരായ ഏഴ് ജീവനക്കാരെ ഇറാന്‍ മോചിപ്പിക്കും. വിട്ടയക്കുന്ന അഞ്ച് ഇന്ത്യക്കാരില്‍ മലയാളികള്‍ ഇല്ലെന്ന് വ്യക്തമായി. 'സ്‌റ്റെന ഇംപെറോ' കപ്പലില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ ഇറാന്‍ മോചിപ്പിക്കുന്നത്. 

കപ്പല്‍ കമ്പനി അധികൃതരാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. ജൂലൈ 19നാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ മൂന്ന് മലയാളികളുമുണ്ട്. കളമശേരി തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചന്‍, ഇരുമ്പനം സ്വദേശി സിജു വി ഷേണായി, കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികള്‍. 

എന്നാല്‍ ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് വിട്ടയക്കുന്ന ഏഴ് പേരില്‍ മലയാളികള്‍ ആരുമില്ലെന്നാണ് വിവരം. കപ്പലിലുള്ള മലയാളികളിലൊരാളായ ഷിജു ഷേണായുടെ കുടുംബമാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈയില്‍ ഗ്രേസ്1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായി ആയിരുന്നു നടപടി. ഓഗസ്റ്റില്‍ ഗ്രേസ്1 ബ്രിട്ടന്‍ വിട്ടയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com