പണിമുടക്കില്‍ സ്തംഭിച്ച് ബ്രിട്ടീഷ് എയര്‍വേസ്; ചരിത്രത്തിലെ ആദ്യ തൊഴിലാളി സമരം, സര്‍വീസുകള്‍ നിര്‍ത്തി

വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ആദ്യ പൈലറ്റ് സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് ഒട്ടുമിക്ക സര്‍വീസുകളും നിര്‍ത്തലാക്കി.
പണിമുടക്കില്‍ സ്തംഭിച്ച് ബ്രിട്ടീഷ് എയര്‍വേസ്; ചരിത്രത്തിലെ ആദ്യ തൊഴിലാളി സമരം, സര്‍വീസുകള്‍ നിര്‍ത്തി


വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ആദ്യ പൈലറ്റ് സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് ഒട്ടുമിക്ക സര്‍വീസുകളും നിര്‍ത്തലാക്കി. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ബിഎഎല്‍പിഎ)ന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി നടന്നുവരുന്നന സമവായ ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകാത്തിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. 

സമരത്തിന്റെ ആദ്യ ദിവസം 145,000 യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദാക്കിയത് കൊണ്ട് വലഞ്ഞത്. ബ്രിട്ടീഷ് എയര്‍ലൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് സമരക്കാരെ തുടര്‍ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുകയാണ്. 

സമരത്തെക്കുറിച്ച് ബിഎഎല്‍പിഎ കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും എത്രപേര്‍ ജോലിക്കെത്തുമെന്ന് അറിയില്ലായിരുന്നു എന്നുമാണ് ബ്രിട്ടീഷ് എയര്‍വേസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. 

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ സമരം തുടങ്ങിയത്. യാത്രക്കാര്‍ക്ക് നേരിട്ട ദുരിതത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകാതെ വന്നതിനാലാണ് സമരത്തിലേക്ക് കടക്കേണ്ടിവന്നതെന്നും ബിഎഎല്‍പിഎ പറഞ്ഞു. 4,300പൈലറ്റുമാരാണ് ബ്രിട്ടീഷ് എയര്‍വേസിന് കീഴിലുള്ളത്. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സെപ്റ്റംബര്‍ 27ന് വീണ്ടും സമരം നടത്തുമെന്ന് പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മൂന്നു വര്‍ഷത്തേക്ക് 11.5 ശതമാനം ശമ്പള വര്‍ധനവ് എന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ വാഗ്ദാനം സംഘടന അംഗീകരിച്ചിട്ടില്ല. 'വേള്‍ഡ് ക്ലാസ്'  ഓഫറാണ് ഫ്‌ളൈറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് ഈ ശമ്പള വര്‍ധനവിലൂടെ തങ്ങള്‍ നല്‍കുന്നത് എന്നാണ് ബ്രിട്ടീഷ് എയര്‍ലൈന്റെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com