ഭൂമിക്കു പുറത്ത് ജീവന്‍? സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തില്‍ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി

ഭൂമിക്കു പുറത്ത് ജീവന്‍? സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തില്‍ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി
ഭൂമിക്കു പുറത്ത് ജീവന്‍? സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തില്‍ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: ഭൂമിയുടെ പുറത്ത് ജീവനുണ്ടോയെന്ന ശാസ്ത്രകുതുകികളുടെ ഗവേഷണം തുടരുന്നതിനിടെ, സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ218ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളതായി ഗവേഷകര്‍ കണ്ടെത്തിയത്.

ഭൂമിക്കു സമാനമായി ജീവി വര്‍ഗങ്ങള്‍ക്കു കഴിയാനാവുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ218ബി. ഇവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്‌ട്രോണമിയില്‍  പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇതുവരെ കണ്ടെത്തിയ 4,000ലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com