പൈലറ്റിന് കുടിക്കാനുള്ള ചൂട് കാപ്പി കണ്‍ട്രോള്‍ പാനലില്‍ വീണു; പുക ഉയര്‍ന്നതോടെ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പൈലറ്റിന് കുടിക്കാനുള്ള ചൂട് കാപ്പി കണ്‍ട്രോള്‍ പാനലില്‍ വീണു; പുക ഉയര്‍ന്നതോടെ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ലണ്ടന്‍: ചൂടുള്ള കാപ്പി കണ്‍ട്രോള്‍ പാനലില്‍ വീണ് വിമാനം അടിയന്തരമായി താഴെയിറക്കി. പൈലറ്റ് കുടിക്കാന്‍ വെച്ച കാപ്പിയാണ്് അബദ്ധത്തില്‍ കണ്‍ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 326 യാത്രക്കാരുമായി മെകിസ്‌കോയിലേക്ക് പറന്ന വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്. 

വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മീതേകൂടി പറക്കുമ്പോഴായിരുന്നു സംഭവം. കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലിലേക്ക് ചൂടുള്ള കാപ്പി തെറിച്ച് വീണതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്ന് പുകയും വൈദ്യുതി ഷോട്ടായതിന്റെ മണവും വരാന്‍ തുടങ്ങി. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു പൈലറ്റ്. അയര്‍ലന്‍ഡിലെ ഷന്നോണിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. 

പൈലറ്റ് ചൂടുള്ള കാപ്പി അടപ്പ് ഉപയോഗിച്ച് അടക്കാതെ ട്രേ ടേബിളിലാണ് വെച്ചിരുന്നത്. കപ്പില്‍ നിറയെ കാപ്പി ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് എയര്‍ ആകിസ്ഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com