പ്രാവുകള്‍ യാത്രക്കാര്‍ക്ക് ശല്യമാകുന്നു; ലൈവിനിടെ ജനപ്രതിനിധിക്ക് കിട്ടിയത് എട്ടിന്റെ പണി! (വീഡിയോ)

അമേരിക്കയിലെ ഇര്‍വിങ് പാര്‍ക്ക് ബ്ലൂ റെയില്‍വേ സ്റ്റേഷനിലെ പ്രാവുകളുടെ ശല്യം കൊണ്ട് യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്
പ്രാവുകള്‍ യാത്രക്കാര്‍ക്ക് ശല്യമാകുന്നു; ലൈവിനിടെ ജനപ്രതിനിധിക്ക് കിട്ടിയത് എട്ടിന്റെ പണി! (വീഡിയോ)

ചിക്കാഗോ: അമേരിക്കയിലെ ഇര്‍വിങ് പാര്‍ക്ക് ബ്ലൂ റെയില്‍വേ സ്റ്റേഷനിലെ പ്രാവുകളുടെ ശല്യം കൊണ്ട് യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ച ജന പ്രതിനിധിയുടെ തലയില്‍ തന്നെ പ്രാവ് കാഷ്ഠിച്ചു!

പ്രാവുകളുടെ ശല്യത്തെക്കുറിച്ചുള്ള ഡബ്ല്യുബിബിഎം ടെലിവിഷന്റെ ലൈവ് പരിപാടിക്കിടെയാണ് അമേരിക്കന്‍ ജന പ്രതിനിധിയുടെ തലയില്‍ പ്രാവ് കാഷ്ഠിച്ചത്. ഡെമോക്രാറ്റ് ജനപ്രതിനിധിയായ ജയ്മി ആന്‍ഡ്രേഡിനാണ് ലൈവ് പരിപാടിക്കിടെ ദുരനുഭവമുണ്ടായത്. സ്‌റ്റേഷന്‍ വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജെയ്മി. 

പ്രാവിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്‌റ്റേഷന്‍. പ്രാവിന്‍ കാഷ്ഠവും തൂവലും കൊണ്ട് ഇവിടം നിറഞ്ഞതായി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. എന്തായാലും തന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ലൈവ് പരിപാടിക്കിടെ സംഭവിച്ചത് എന്നാണ് ജെയ്മിക്ക് പറയാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com