39,000 അടി ഉയരത്തില്‍ നിന്നും വിമാനം കുത്തനെ താഴേക്ക്, മൂക്കില്‍ നിന്ന് രക്തം, ചെവി പൊട്ടി; ഉറക്കെ നിലവിളിച്ച് യാത്രക്കാര്‍ 

വായുമര്‍ദ്ദത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 39000 അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്ക് പറന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി
39,000 അടി ഉയരത്തില്‍ നിന്നും വിമാനം കുത്തനെ താഴേക്ക്, മൂക്കില്‍ നിന്ന് രക്തം, ചെവി പൊട്ടി; ഉറക്കെ നിലവിളിച്ച് യാത്രക്കാര്‍ 

ന്യൂയോര്‍ക്ക്: വായുമര്‍ദ്ദത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 39000 അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്ക് പറന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. അറ്റലാന്റയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് സര്‍വീസ് നടത്തിയ ഡെല്‍റ്റ ഫ്‌ലൈറ്റ് ആണ് അല്‍പ്പനേരം യാത്രക്കാരെ ഞെട്ടിച്ചത്.

പറന്നുയര്‍ന്ന ആദ്യ ഒന്നര മണിക്കൂര്‍ വരെ പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാല്‍ പെട്ടെന്ന്  കാബിനിലെ വായു മര്‍ദ്ദത്തില്‍ മാറ്റം വന്നു. ഇതോടെ യാത്രക്കാര്‍ക്ക് അസ്വസ്തത നേരിടാന്‍ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നു.  മുകളില്‍ നിന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് വീണതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മുറവിളി കൂട്ടി.

വിമാനത്തിനുള്ളില്‍ നിന്നും കരച്ചിലും നിലവിളിയും ഉയര്‍ന്നു. ചിലര്‍ സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചു. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാന്‍ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവര്‍ക്കും സന്ദേശം അയച്ചവര്‍ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.

യാത്രയ്ക്കിടെ കാബിന്‍ പ്രഷറൈസേഷന്‍ ക്രമക്കേട് ഉണ്ടായതിനെത്തുടര്‍ന്നാണ് വിമാനം താഴേക്ക് പതിച്ചത്.  39,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയില്‍ യാത്ര തുടര്‍ന്നു.അവസാനം വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് യാത്രകാര്‍ക്ക് ശ്വാസം നേരെ വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com