തെറ്റിദ്ധാരണകള്‍ മാറ്റാന്‍ 'യോനി മ്യൂസിയം' തുറക്കുന്നു; പിരിഞ്ഞ് കിട്ടിയത് 44.39 ലക്ഷം രൂപ

ലോകത്തിലെ ആദ്യ യോനി മ്യൂസിയം നവംബറില്‍ ലണ്ടനില്‍ തുറക്കും
തെറ്റിദ്ധാരണകള്‍ മാറ്റാന്‍ 'യോനി മ്യൂസിയം' തുറക്കുന്നു; പിരിഞ്ഞ് കിട്ടിയത് 44.39 ലക്ഷം രൂപ

ലണ്ടന്‍: ലോകത്തിലെ ആദ്യ യോനി മ്യൂസിയം നവംബറില്‍ ലണ്ടനില്‍ തുറക്കും. പൊതുജനങ്ങളില്‍ പണം സ്വരൂപിച്ചാണ് മ്യൂസിയം ഒരുങ്ങുന്നത്. 44.39 ലക്ഷം രൂപയാണ് ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടിയത്. ഇത് ചെലവിട്ടാണ് മ്യൂസിയം നിര്‍മിക്കുന്നത്. 

ഫ്‌ളോറന്‍സ് ഷെന്ററാണ് മ്യൂസിയത്തിന്റെ സ്ഥാപക. യോനിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നത് ലക്ഷ്യമിട്ടാണ് മ്യൂസിയം തുറക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഐസ്‌ലന്‍ഡില്‍ ലിംഗത്തിന് വേണ്ടി മ്യൂസിയം നിര്‍മിച്ചതില്‍ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്നും ഫ്‌ളോറന്‍സ് ഷെന്റര്‍ പറയുന്നു. യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. 

ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ആളുകളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജര്‍ സോയി വില്യംസ് പറയുന്നു. 

നവംബര്‍ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താത്കാലിക മ്യൂസിയമാണ്. മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം സ്ഥിരമായ ഒരിടം തീരുമാനിക്കുമെന്ന് ഫ്‌ളോറന്‍സ് പറയുന്നു. സ്ത്രീ ശരീരത്തില്‍ ആവശ്യലധികം കെട്ടുകഥകളാണ് യോനിയെക്കുറിച്ച് പരന്നിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിച്ച് ബോധവത്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകള്‍ മാറില്ലെന്നും ഫ്‌ളോറന്‍സ് പറയുന്നു.  യോനിയെ സംബന്ധിച്ച വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തില്‍ ഉണ്ടാവുമെന്നാണ് ഫ്‌ളോറന്‍സ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com