'മോദി ഇന്ത്യയുടെ രാഷ്ട്രപിതാവ്'; പ്രശംസയുമായി ട്രംപ്; ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഉടനുണ്ടാവുമെന്ന് പ്രഖ്യാപനം

ഇന്ത്യ- അമേരിക്ക വ്യാപാരകരാറിനെ കുറിച്ച് സജീവമായി ആലോചിക്കുകയാണെന്നും ഉടന്‍ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി
'മോദി ഇന്ത്യയുടെ രാഷ്ട്രപിതാവ്'; പ്രശംസയുമായി ട്രംപ്; ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഉടനുണ്ടാവുമെന്ന് പ്രഖ്യാപനം

ന്യൂയോര്‍ക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. ഇരു ലോകനേതാക്കളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കൂടിക്കാഴ്ചനടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മോദിയെ പുകഴ്ത്തിയത്. ഇന്ത്യ- അമേരിക്ക വ്യാപാരകരാറിനെ കുറിച്ച് സജീവമായി ആലോചിക്കുകയാണെന്നും ഉടന്‍ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയുടെ വന്‍ വിജയത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമായില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദിയ്ക്കാവും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോദിയെ റോക്ക് സ്റ്റാര്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് ഹൂസ്റ്റണില്‍ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. എനിക്കറിയുന്ന ഇന്ത്യയില്‍ പലതരം ഭിന്നതകളും അഭ്യന്തര പ്രശ്‌നങ്ങളും നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പിതാവിനെ എന്ന പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമുക്ക് അദ്ദേഹത്തെ വിളിക്കാം'  ട്രംപ് പറഞ്ഞു.  

ട്രംപ് എന്റെ സുഹൃത്താണ് അതിലേറെ അദ്ദേഹം ഇന്ത്യയുടെ വളരെ നല്ല സുഹൃത്താണ് മോദി പറഞ്ഞു. ഈ വര്‍ഷം ഇതു നാലാം തവണയാണ് മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com