42 നിലയുള്ള കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ചു; 'ഫ്രഞ്ച് സ്‌പൈഡര്‍മാന്‍' അറസ്റ്റില്‍

42 നിലയുള്ള കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ചു; 'ഫ്രഞ്ച് സ്‌പൈഡര്‍മാന്‍' അറസ്റ്റില്‍

ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്

മ്യൂണിക്ക്: ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചു കയറി പ്രശസ്തനായ 'ഫ്രഞ്ച് സ്‌പൈഡര്‍മാന്‍' അലെയ്ന്‍ റോബര്‍ട്ട് അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് 57കാരനായ അലെയ്‌നെ അറസ്റ്റ് ചെയ്തത്. 

ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അര മണിക്കൂര്‍ കൊണ്ടാണ് അലെയ്ന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് കയറിയത്. ഇതോടെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

1994 മുതല്‍ അലെയ്ന്‍ ഇത്തരത്തില്‍ വമ്പന്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറി ഇങ്ങനെ അഭ്യാസങ്ങള്‍ നടത്താറുണ്ട്. ദുബായിലെ ബുര്‍ജ് ഖലീഫ, പാരീസിലെ ഈഫല്‍ ടവര്‍ തുടങ്ങിയവ ഇത്തരത്തില്‍ അലെയ്ന്‍ കയറിയ കെട്ടിടങ്ങളാണ്. ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ് കോങ് നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ ഒന്നില്‍ ഓഗസ്റ്റില്‍ അലൈന്‍ പിടിച്ചു കയറുകയും സമാധാനത്തിന്റെ ബാനര്‍ നിവര്‍ത്തുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com